പരീക്ഷക്കായി പഠിച്ചു ഞാൻ
പക്ഷെ പരീക്ഷയുണ്ടായില്ല
എന്നാലും സന്തോഷിക്കാനാവുന്നില്ല
എനിക്ക് ഒട്ടും ആവുന്നില്ല
ഭീതികൊണ്ട് വീട്ടിലിരിപ്പായി
അങ്ങോട്ട് ഇറങ്ങല്ലേ ഇങ്ങോട്ട് ഇറങ്ങല്ലേ
വീട്ടിൽ അച്ഛൻ അമ്മ മുത്തശ്ശൻ മുത്തശ്ശി
എല്ലാവരും ഉത്തരവിടുന്നു
കൊറോണയാണ് പോലും കൊറോണ
കൂട്ടുകാരെ കണ്ടില്ല കൂട്ടരോടൊപ്പം കളിചില്ല
കൊറോണയാണ് പോലും കൊറോണ
കൈ കൊടുക്കല്ലെ കെട്ടിപിടിക്കല്ലെ
കൈ കഴുകണം സോപ്പിട്ട് സോപ്പിട്ട്
മുഖം കഴുകണം സോപ്പിട്ട് സോപ്പിട്ട്
സോപ്പാണ് താരം സോപ്പാണ് താരം
പലപ്രാവിശ്യം കഴുകി കഴുകി
കൊറോണയെ നാം ഓടിക്കണം
വേഗം ഓടിക്കണം
എന്നിട്ട് എനിക്ക് കളിക്കണം
കൂട്ടുകാരോടൊപ്പം കളിക്കണം