ഓരോ കാഴ്ചയും
ഓരോ ഓർമ്മയാകുന്നു
അപ്രതീക്ഷിതങ്ങളുടെ
ഒരു നട്ടുച്ചയിൽ
മിനാരങ്ങളുടെ തണലിൽ വച്ച്
കൊഴിഞ്ഞുവീണ കൊന്നപ്പൂക്കളിൽ
എനിക്ക് എന്റെ ചങ്ങാതിയെ കിട്ടുന്നു
ഞാനാരെന്നോ നീയാരെന്നോ
ചോദിക്കാതെ സൗഹൃദത്താൽ
കരൾ നിറഞ്ഞ്.......
വീണ്ടും കാണണമെന്ന്
സുനിശ്ചിതത്വത്തിൽ
പുൽത്തകിടിവിട്ടിറങ്ങുന്നു