ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും.
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തിനെ അകറ്റിടും വരെ.
കൈകൾ നാം സോപ്പ് കൊണ്ട് കഴുകണം,
തുമ്മുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണിയാലോ മുഖം മറച്ച് ചെയ്യണം,
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തണം,
രോഗമുള്ള രാജ്യമോ രോഗിയുള്ള ദേശത്തോ നിന്ന്
വന്നെത്തിയാൽ മറച്ച് വെച്ചിടരുത് നാം.
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും.
രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ
ദിശയിൽ വിളിക്ക നാം,
ആംബുലൻസും ആളുകളും എത്തും ഹെല്പിനായ്.
ബസിൽ ഏറി പൊതുഗതാഗത യാത്രക്കില്ല നാം.
പരത്തിടില്ല കോവിഡിൻ ദുഷിച്ച അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ.
ഒാഘിയും സുനാമിയും പ്രളയവും കടന്നു പോയി.
ധീരതയോടെ കരുത്തരായി
നാം ചെറുത്ത് നിന്നത് ഓർക്കണം.
ചരിത്രത്തിൽ നാം കുറിച്ചിടും
കൊറോണയേ തുരത്തി വീട്ട് നാട് കാത്ത
നന്മയുള്ള മർത്ത്യർ ആയി.