എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾദിനാചരണങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ദിനം ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
-
പരിസ്ഥിതിദിനാചരണം
-
പരിസ്ഥിതിദിനാചരണം
-
പരിസ്ഥിതിദിനാചരണം
-
പരിസ്ഥിതിദിനാചരണം
കർഷക ദിനം
ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം വിപുലമായി ആചരിച്ചു .ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ കണ്ടല്ലൂർ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
പത്തിയൂർ കൃഷി ഓഫീസർ രാഗിണി ക്ലാസ് നയിച്ചു.51 പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.അവാർഡ് നേടിയ കർഷകൻ രാജൻ ബാബുവിനെ ചടങ്ങിൽ ആദരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഓഗസ്റ്റ് 21ന് 60 കുട്ടികളുമായി എത്തി കൃഷി അറിവുകൾ നേടി .സെപ്റ്റംബർ മൂന്നിന് വനം വകുപ്പുമായി ചേർന്ന് പ്രകൃതി പഠന ക്യാമ്പ് നടത്തി. പങ്കെടുത്ത 40 കുട്ടികൾക്ക് ഭക്ഷണം നൽകി. സെപ്റ്റംബർ 4,5 തീയതികളിൽ 40 കുട്ടികളെ ശെന്തുരുണിയിൽ നടന്ന പ്രകൃതി പഠനക്യാമ്പിൽ പങ്കെടുപ്പിച്ചു
.
സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായ ആചരിച്ചു .മാതൃഭൂമി സീഡ് ക്ലബ് ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഇന്ന് സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾ പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു .എച്ച് എം ടീ മായ പതാകയുയർത്തി .ഫ്ലാഗ് സല്യൂട്ട് നു ശേഷം എം ഗീത ,ബി വേണുഗോപാൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി .തുടർന്ന് ദേശഭക്തിഗാനം മാസ്ഡ്രിൽ ,സ്വാതന്ത്ര്യ ദിന റാലി ,ക്വിസ് എന്നിവയ്ക്കുശേഷം മധുര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
ഓസോൺ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പൂർവ്വവിദ്യാർത്ഥി D.അയ്യപ്പൻ ഉദ്ഘാടനം ചെയ്യുകയും, വൃക്ഷത്തൈ നടീൽ , റാലി എന്നിവയും നടത്തി . ഈ വിഷയത്തെക്കുറിച്ച് ബിജിൻ .ബി യുടെ പ്രഭാഷണവും ഉണ്ടായിരുന്നു.സെപ്റ്റംബർ 26ന് ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു .400 ബാഗുകളിൽ ആണ് കൃഷി ആരംഭിച്ചത് . ഒക്ടോബർ എട്ടിന് 100 കുട്ടികൾക്ക് സൗജന്യമായി ഏത്തവാഴ വിത്തുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാമില ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
മലിനീകരണം വൻ വിപത്ത്:
പ്രകൃതിയുടെ ക്ഷയത്തിന് വലിയതോതിൽ കാരണമാകുന്നതാണ് മലിനീകരണം. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇത് തന്നെ. മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണം മണ്ണ്, ജലം, വായു എന്നിവയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. മണ്ണ് മലിനീകരണവും ജല മലിനീകരണവും പോലെ വലിയ വിപത്താണ് വായു മലിനീകരണം. വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുക അത് വർധിക്കാൻ കാരണമാവുന്നു. നാം നിത്യേന ഉപയോഗിക്കുന്ന റെഫ്രിജറേറ്റർ, എയർ കണ്ടീഷൻ, എന്നിവയിൽ നിന്നും പുറം തള്ളുന്ന ക്ലോറോ ഫ്ലൂറോ കാർബൺ ഭൂമിയുടെ സംരക്ഷണ കവചമായ ഒാസോൺ പാളിയെ നശിപ്പിക്കുന്നു. ഒാസോൺ പാളിക്ക് കേടുപാട് പറ്റുന്നത് വഴി അപകടകാരിയായ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതിന് കാരണമാവുന്നു. അത് ജീവജാലങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കും
-
ഓസോൺ ദിനാചരണം
-
ഓസോൺ ദിനാചരണം
ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ഒക്ടോബർ 17 ദാരിദ്ര്യനിർമ്മാർജ്ജന ദിനമായ അന്നുതന്നെ സ്കൂളിലെ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ഓണാട്ടുകര വികസനസമിതി വൈസ് ചെയർമാൻ ശ്രീ. കണ്ടല്ലൂർശങ്കര നാരായണൻ നിർവഹിച്ചു. ഒക്ടോബർ 18 ന് കയർ ബോർഡിന്റെ സഹകരണത്തോടെചകിരിച്ചോർ വളമാക്കി മാറ്റുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി.
ഭിന്നശേഷിദിനം
എല്ലാവർഷവും ഭിന്ന ശേഷി ദിനം NRPMHS ൽ ആചരിക്കാറുണ്ടെങ്കിലും 2019 ലെ ഈ ദിനം വിപുലമാക്കാൻ ക്ലാസ് അദ്ധ്യാപകരും സ്ക്കൂൾ council ഉം കൂടി തീരുമാനിച്ചു സ്ക്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് കാലുകളുമില്ലാത്ത നന്ദന എന്ന കുട്ടി എട്ടാം ക്ലാസിൽ ഇവിടെ admn എടുത്തത്. അവളുടെ സ്ക്കൂളിലെ last വർഷം കൂടി ആയതിനാലാണ് പരിപാടി വിപുലമാക്കിയത്. സീനിയർ അസിസ്റ്റന്റ് ഉൽക്ക ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ കുട്ടികളുടെ സാന്നിധ്യ ത്തിൽ കൂടിയ യോഗത്തിൽ സ്ക്കൂളിലെ സീനിയർ അദ്ധ്യാപകൻ മധുസൂധനൻ പിള്ള , വിനോദ് കുമാർ ,രാജേഷ്, ക്ലാസ് ടീച്ചർമാരായ ജയശ്രീ , ജ്യേത്രി എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും അവർക്ക് ആശംസകൾ നേർന്നു. ശരീരം പൂർണ്ണമായും തളർന്ന സ്റ്റീഫൻ ഹോക്കിൻസിന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ട് ഉൽക്ക ടീച്ചർ അവർക്ക് പ്രചോദനം നല്കി. അലക്സാണ്ടർ ഗ്രഹാംബൽ | ഹെലൻ കെല്ലർ, ഗ്രീറ്റ തൻബർ(ഓട്ടിസ ബാധിത ) ഇവരുടെ സംഭാവനകൾ പറഞ്ഞുകൊണ്ട് മറ്റ് ആശംസകരും അവർക്ക് പ്രചോദനമായി. അവർക്ക് നല്കേണ്ട ട്രോഫികൾ ക്ലാസ് tr മാർ സംഭാവന ചെയ്തു. ചില കുറവുകളുണ്ടെങ്കിലും 'ഞാനും മുന്നോട്ട് ' എന്ന ആശയം അവർക്ക് വ്യക്തമാക്കി കൊടുക്കുവാൻ ക്ലാസ് ടീച്ചർ മാർക്ക് കഴിഞ്ഞു. ക്ലാസിലെ കുട്ടികൾ അവരാൽ കഴിയുന്ന സമ്മാനങ്ങൾ നല്കി അവരോടൊപ്പം എന്നു മുണ്ടാകും എന്ന സന്ദേശം നല്കി.
ഹിന്ദി ദിനാചരണം
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.എല്ലാവർഷവും സെപ്റ്റംബർ 14 'ഹിന്ദി ദിവസ് ' ആചരിക്കുന്നു.അന്നേദിവസം കുട്ടികൾ നേതൃത്വം നല്കുന്ന ഹിന്ദി അസംബ്ലിയും , കുട്ടികൾക്കായുളള വിവിധ മത്സരങ്ങൾ ( പോസ്റ്റർ രചന , പ്രസംഗം, കഥാരചന , കവിതാരചന)എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നു.
വായനാദിനം, പ്രേംചന്ദ് ജയന്തി, ഗാന്ധിജയന്തി, തുടങ്ങിയ ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.
ഹിന്ദി ഭാഷാ പഠനം ആകർഷകമാക്കുന്നതിനും , ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനുമായി സുരീലി ഹിന്ദി 2016-17 കാലഘട്ടത്തിൽ തുടങ്ങി ഇപ്പോഴും തുടർന്നു വരികയും ചെയ്യുന്നു. ആറാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചും , 2018 - 19 മുതൽ അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകാരും ഇതിന്റെ ഭാഗമായി.
സുരീലി ഹിന്ദി പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
കോവിഡ് മഹാമാരി കാലത്തും കുട്ടികളെ ഭാഷാപഠന പാതയിൽ നിലനിർത്താൻ അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ
ഡിജിറ്റൽ വീഡിയോ കണ്ടൻറുകൾ (കഥകൾ, കവിതകൾ) നല്കി പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ഇതിന്റെ തുടർച്ചയായി സൂരീലി ഹിന്ദി 2021 - 22 അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഹിരോഷിമ ദിനം
മാതൃഭൂമി സീഡ് ക്ലബ് ഹരിതശ്രീ എക്കോ ക്ലബ് ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു.ആഗസ്ത് 6 ന് പ്രതേക അസംബ്ലി കൂടി ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ടി മായയുടെ പ്രസംഗത്തിന് ശേഷം
8.C യിൽ പഠിക്കുന്ന വിഷ്ണു നമ്പൂതിരി യുടെ യുദ്ധ വിരുദ്ധ സന്ദേശം വളരെ അർത്ഥവത്തായതും കുട്ടികളുടെ മനസ്സിൽ സ്പർശിക്കുന്നതും ആയിരുന്നു.ഹിരോഷിമ യില് യുദ്ധം വിതച്ച നാശനഷ്ടങ്ങലിലൂടെ യുദ്ധത്തിൻ്റെ ഭീകരതയും സഡാക്കോ സസക്കിയ യുടെ കഥയിലൂടെ ഇതാണ് ഞങ്ങളുടെ മോചനം ഇതാണ് ഞങ്ങളുടെ പ്രാർത്ഥന ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും ഈ സന്ദേശത്തിലൂടെ വിഷ്ണു നമ്പൂതിരിക്ക് കഴിഞ്ഞു.തുടർന്ന് യുദ്ധ വിരുദ്ധപ്രതിജ്ഞ എടുത്തു.