എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
നമ്മുടെ ചുറ്റുപാടുമുള്ള വൃക്ഷങ്ങളെയും ജന്തുക്കളെയും ഭൂപ്രകൃതിയെയും തിരിച്ചറിയുകയും അവയെ സ്നേഹിക്കാൻ പഠിക്കുകയും ആണ് ഒരു കുട്ടി ആദ്യം ചെയ്യേണ്ടത്. വാളൂർ നായർ സമാജം ഹൈസ്‌കൂളിൽ കഴിഞ്ഞ 11 വർഷമായി പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. കൃഷിപാഠശാല, നാട്ടുമഞ്ചോട്ടിൽ പദ്ധതി, ഔഷധ സസ്യ പരിപാലനം , വന്നവൽക്കരണം എന്നിവയെല്ലാം പരിസ്ഥിതി ക്‌ളബ്ബിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് . മാത്രഭൂമി സീഡ് പുരസ്‌കാരം, സീസൺ വാച്ച് പുരസ്‌കാരം, വൃക്ഷമിത്ര അവാർഡ് എന്നിവ നിരവധി തവണ സ്‌കൂളിന് ലഭ്യമായിട്ടുണ്ട്. തീർച്ചയായും പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിന്റെ മുഖമുദ്ര തന്നെയാണ്. ഈ വർഷവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി, പച്ചക്കറി കൃഷി, നെൽകൃഷി, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് വേബി നാറുകൾ, ജലാശയ സംരക്ഷണപ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്.
സീസൺ വാച്ച്
തെരഞ്ഞെടുക്കപ്പെട്ട ഇനത്തിൽപ്പെടുന്ന വൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓൾ - ഇന്ത്യ പ്രൊജക്ടാണ് സീസൺ വാച്ച്. നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസും വിപ്രോയുടെ എഡ്യുകേഷണൽ ഇനീഷ്യേറ്റീവ് വിംഗ് ആയ വിപ്രോ അപ്ലയിംഗ് തോട്ട് ഇൻ സ്കൂളും ചേർന്ന് നടപ്പിലാക്കുന്ന ഒരു ദേശീയതല പദ്ധതിയാണ് ഇത്. 2010 മുതൽ നമ്മുടെ സ്കൂളിൽ ജയശ്രി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വാർഷികതാപനിലയിലും കാലവർഷ ക്രമത്തിലും വരുന്ന മാറ്റങ്ങൾ വളരെ കൃത്യമായി 12 വർഷത്തോളമായി ടീച്ചറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി ശാസ്ത്ര ലോകത്തിന് കൈമാറുന്നു. ദേശീയ ശാസ്ത്ര പര മുന്നേറ്റത്തിൽ പങ്കെടുത്ത് ശാസ്ത്രീയ കാര്യങ്ങൾ ചെയ്യുവാൻ സീസൺ വാച്ചിലൂടെ നമ്മുടെ ഒരുപാട് കുട്ടികൾക്ക് കഴിഞ്ഞു.