എന്റെ ഹൃദയം എന്തിനോ തേങ്ങുന്നിതാ...
എൻ മിഴികൾ കാണുന്നു ഭീകര ദൃശ്യങ്ങൾ.....
എൻ കുഞ്ഞു കാതിൽ അലയടിക്കുന്നതോ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ മാത്രം.......
എൻകുഞ്ഞു ശരീരമോ ഐസൊലേഷൻ വാർഡിൽ....
എൻകുഞ്ഞു ചേതന മരവിച്ചു പോയി.....
വേദന, വിരഹം, കഠിനമാം ചൂട്......
ദുസ്വപ്നങ്ങൾ മാത്രമിന്നെനിക്ക് കൂട്ട്....
കൊറോണ എന്ന കുഞ്ഞു വൈറസാണ് നീ....
കാണാൻ കഴിയാത്ത ഭീകരനാം കോവിഡ്.....
മനുഷ്യജീവനും കൊണ്ടെങ്ങോട്ടോടി നീ...?
എന്തിനീ ക്രൂരത ഞങ്ങളോട്?
എന്തിനീ ദുരിതങ്ങൾ തന്നിടുന്നൂ.....
സുന്ദര കേരളം ജാഗ്രതയിൽ.. ഞങ്ങൾ നിന്നെ നേരിടും ഒറ്റക്കെട്ടായി....
നിന്നെ തുരത്താനോ ബ്രേക്ക് ദ ചെയിൻ തന്ത്രം....
ദൈവത്തിൻ സ്വന്തം നാട്ടിൽ നിനക്കിടമില്ല ......
ദുരിത വൈറസ് ആയി വന്നു കൈ പിടിക്കല്ലേ
ദുരന്തങ്ങൾ ഇനിയും തന്നു പോകല്ലേ..
മത സാഹോദര്യവും നന്മയും നിറഞ്ഞ
മണ്ണിന്റെ മണമുള്ള കൊച്ചു നാടിത്....
ആരോഗ്യ കേരളത്തെ പിടിച്ചുലക്കല്ലേ.....
ദൈവത്തിൻ സ്വന്തം നാട് നിനക്ക് പറ്റില്ല....
ഐസൊലേറ്റ് ചെയ്ത് നാം അതിജീവിക്കും...
ലോക്ക് ഡൗൺ ചെയ്ത് നാം നിന്നെ തുരത്തും....
വീ കേൻ ബ്രേക്ക് ദ ചെയിൻ
വീ കേൻ വാഷ് ഔവർ ഹാൻഡ്സ്
വീ കേൻ കിൽ ദ വൈറസ്...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത