എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/പരിസ്ഥിതി - എന്റെ സ്വന്തം മാതൃഭൂമി

പരിസ്ഥിതി - എന്റെ സ്വന്തം മാതൃഭൂമി

ഈറനണിഞ്ഞ കാടുകളും തെളിനീരൊഴുകുന്ന പുഴകളും പച്ചപ്പു കൊണ്ട് പൊതിഞ്ഞു നിൽക്കുമെൻ ഭൂമി '
സുന്ദരിയായി .. മനോഹരിയായി ....

സൗഹൃദ ബന്ധങ്ങൾ പുലർത്തും
സ്നേഹ സൗഹാർദമെൻ ഭൂമി
മതമില്ലവർഗ്ഗമില്ലവർണ്ണമില്ല നാമെല്ലാം ഒന്നു മാത്രം
" ഒരു .ജാതി' ഒരു മതം' ഒരു ദൈവം"

നെഞ്ചോടു ചേർത്തു പിടിച്ചു. താരാട്ടുപാടി ഉറക്കുമെൻ ഭൂമി
ബാല്യം മുതൽക്കെ എൻ കൂടെ എൻ നിഴലായ് താങ്ങി നിർത്തുമെൻ സ്വന്തഭൂമി

ഞാൻ ഇന്ന് ഞാനായി തീർന്നു വെങ്കിൽ എന്റെ സ്വപ്ന വന്നു നിറയുന്നു നീ .
ഇന്ന് ഞാൻ ഈ മണ്ണോട് പറ്റിച്ചേരവേ അന്നുമിന്നും നീയാണെൻ ആത്മാവിൽ നിറയെ മാതൃഭൂമി എന്റെ സ്വന്തം മാതൃഭൂമി
 

ജീവ .ജെ.ആർ
6A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത