ലോകത്തെ കാർന്നുതിന്നുന്ന മഹാമാരി
വുഹാനിലെചന്തയിൽ ഉടലെടുത്ത രാജാവ്
ചൈനയെ കീഴടക്കി
ലോകരാജ്യങ്ങളെ ആകമാനം കീഴടക്കി
പ്രവാസികളുടെ ചിറകിലേറി അവൻ ഇന്ത്യയിലുമെത്തി
എത്രവലിയ രാജാവായാലും നമ്മൾ തോൽക്കില്ല
പൊരുതി തോൽപിക്കും അതാണ് നമ്മുടെ പാരമ്പര്യം
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെപോലും
അഹിംസ ആയുധമാക്കി ............
നമ്മൾ പറഞ്ഞുവിട്ടു
ഹസ്തദാനം വേണ്ട .......
ആലിംഗനം വേണ്ട .......
കൂടിച്ചേരലുകൾ വേണ്ട .......
നമ്മൾക്കുവേണ്ടി, രാജ്യത്തിനുവേണ്ടി,
ഓരോപൗരനും വേണ്ടി
നമ്മൾ വീട്ടിലിരുന്നു പൊരുതി തോല്പിക്കുമീ മഹാമാരിയെ .........
നാടുകടത്തണം ഈ മഹാമാരിയെ
കിരീടം വെച്ച ഈ രാജാവിനെ
കോവിഡ് 19നെ