എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/കോർത്തു പിടിച്ച കൈകൾ
കോർത്തു പിടിച്ച കൈകൾ
പാതിയിൽ പരിഞ്ഞുപോയ കൂട്ടുകാർ അവരെ ഓർത്താണിന്നെൻ വിലാപം കാണുന്നില്ലയെങ്കിലും എൻ കനവിലവരുണ്ട് ഓടിക്കളിച്ചതും ഓടിപ്പിടിച്ചതും ഒന്നിച്ചുണ്ടെതും പിന്നെ ഒരുമിച്ചു പഠിച്ചതും എല്ലാം ഓർമ്മകൾ എന്റെ വിദ്യാലയവും അതിലെയാറു വർഷവും ഒരു പൂ വിരിഞ്ഞ് കൊഴിഞ്ഞ ലാഘവത്തിലായ് പോയ് ഒരിക്കലീ അങ്കണത്തിൽ കൈകോർത്ത ഞങ്ങൾ നാലു വഴിക്കായ് പിരിഞ്ഞു പോയി ഇനിയാ നടവഴിയിൽ കൈ പിടിക്കാൻ കാത്തുനിൽക്കാനുമാരുമില്ലാതായി. ലയയും ആനും ഞാനും നന്ദുവും ദിക്കിയും അശ്വതിയും നഴ്സറിയിൽ... ഒന്നിച്ചു കോർത്ത കരങ്ങൾ, ഞങ്ങൾ അറിയാതൊരു ദിനം അഴിഞ്ഞു പോയ് കോറോണ വന്നു സർക്കാർ സ്കൂൾ അടച്ചു. ഈ ഒരവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല ഞങ്ങളെ നാലാം ക്ലാസിന്
|