സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലായി ഓരോ ഡിവിഷനുകൾ ആണുള്ളത്. ഈ ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ ക്ലാസ് മുറികളും ബെഞ്ച്, ഡസ്ക്ക്, കസേര മേശ മുതലായ ഫർണിച്ചറുകളും ഉണ്ട് .സ്റ്റാഫ് റൂം, ഓഫീസ് റൂം, ഡൈനിങ്ങ് ഹാൾ എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്.ക്ലാസ് മുറികൾ മതിയായ രീതിയിൽ ഇലക്ട്രിഫിക്കേഷൻ നടത്തിയിട്ടുണ്ട് .ഐടി പഠനംസാധ്യമാക്കുന്നതിന് കമ്പ്യൂട്ടർ റൂമുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ക്ലാസ് റൂം ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും ആവശ്യമായ പാത്രങ്ങളും ഗ്യാസ് കണക്ഷ നുംലഭ്യമാണ് .പ്രധാന ജംഗ്ഷനിൽ നിന്നും സ്കൂൾ വരെ ടാറി ങ്ങോടു കൂടിയ റോഡും കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള കുടിവെള്ള സ്രോതസ്സും സ്കൂളിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്ന തിന് ആവശ്യമായ ഗ്രൗണ്ടും സ്പോർട്സ് ഉപകരണങ്ങളും ഉണ്ട് .സ്കൂളും പരിസരവും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. സ്കൂളും പരിസരവും ഹരിതാഭം ആണ്.