എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പരിശ്രമിച്ചാൽ വിജയിക്കും

പരിശ്രമിച്ചാൽ വിജയിക്കും

മൂന്നു തവളകൾ ഒരു കാട്ടിലൂടെ നടക്കുകയായിരുന്നു. അവർ മൂന്നു പേരും നല്ല ചങ്ങാതിമാർ ആയിരുന്നു. സമയം ഇരുട്ടു മൂടിത്തുടങ്ങി. അവരിൽ ഒരാൾ ആഴമുള്ള ഒരു കുഴിയിൽ വീണു. അതു കൊണ്ട് മറ്റു തവളകൾ അട്ടഹസിച്ചു. ഹാ... വല്ലാത്ത കഷ്ടം വലിയ ആഴമുള്ള കുഴിയിലാണല്ലോ ഇനി അവനെ രക്ഷപ്പെടുത്താൻ മാർഗം ഇല്ല. അവർ രണ്ടു പേരും പോകാനായി ഒരുങ്ങി. ഈ സമയം കുഴിയിൽ വീണ തവള മുകളിലേക്ക് ചാടിക്കൊണ്ടിരിക്കുകയായിരുന്നു. നീ അവിടെ കിടന്ന് ചത്തോളൂ എന്ന് പറഞ്ഞ് അവർ രണ്ടു പേരും അവിടെ നിന്ന് പുറപ്പെട്ടു. അവർ പോകുന്ന വഴിയിൽ ഒരു മരം കടപുഴകി വീണു. അവർ അതിനിടയിൽ പെട്ടു . ഒരു പാട് സമയങ്ങൾക്ക് ശേഷം ആ കുഴിയിൽ വീണ തവള അവിടെയെത്തുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. നീയെങ്ങനെ രക്ഷപ്പെട്ടു എന്ന് അവർ ചോദിച്ചു. പരിശ്രമിച്ചാൽ വിജയിക്കും എന്ന് അവർ മറുപടി പറയുകയും ചെയ്തു. പരിശ്രമമാണ് വിജയത്തിൻ്റെ രഹസ്യം.

ത്വാഹിറ .എ.കെ
5. C എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ