പലവട്ടം കൈ കഴുകീടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
കൂട്ടം കൂടി നിൽക്കുമൊരിടവും
പോകാതിരിക്കുക കർശനമായ് ..
ഒന്നോർക്കുക ലോകം മുഴുവൻ
ഭീതിയിലാടിയുറയുമ്പോഴും
മലയാളക്കരയിലാർക്കും
ഭയമില്ലാ തെല്ലും തന്നെ
പ്രളയവും നിപ്പയും എതിരിട്ടോ രാം
മലയാളക്കരയിൽ നമ്മൾ
അതിജീവിക്കും
ജീവിക്കും നമ്മൾ തീർച്ച
കൊറോണയും ഒരു കഥയായ് മാറും