എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം

ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകജനതയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിധത്തിൽ ലോകമെമ്പാടും പടർന്നു തിരിച്ചിരിക്കുന്നു. അത് നമ്മുടെ ഇന്ത്യയിലും വ്യാപിച്ചിരിക്കുന്നു. ഈ ഘട്ടത്തിൽ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളം കോവിഡ് നെതിരെയുള്ള പോരാട്ടത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. ലോകരാജ്യങ്ങൾക്ക് വരെ മാതൃകയായി ഇരിക്കുകയാണ് കേരളം. എങ്കിലും ഇന്ത്യയിലെ കണക്കുകൾ നിരന്തരം ഉയരുകയാണ്.

ഈ വേളയിൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ സംരക്ഷിക്കാം. നാടിനെ സംരക്ഷിക്കാനായി നാമോരോരുത്തരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈ കഴുകുക, ഇടയ്ക്കിടയ്ക്ക് മൂക്ക്, കണ്ണ്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, പനിയോ ചുമയോ ഉള്ള ആളുകളുമായി സമ്പർക്കം പരമാവധി ഒഴിവാക്കുക, പരസ്പരം ഷേക്ക് ഹാൻഡ് കൊടുക്കുന്നത് ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക, യാത്രകൾ ഒഴിവാക്കുക, ഈ കാര്യങ്ങളെ പാലിച്ച് മുന്നോട്ടുപോയാൽ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം

" പ്രതിരോധമാണ് പ്രതി വിധിയെക്കാൾ നല്ലത് "

ഫാത്തിമ ഫിദ
5 B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം