തൂവൽസ്പർശം

അവൾ അപർണ്ണ. റാണി രവി ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് വളരെവൈകി എത്തിയവൾ. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച പൊൻകനി. അവളുടെ വരവോടെയാണ് രവിയുടെയും റാണിയുടെയും ജീവിതത്തിനു ഒരർത്ഥം ലഭിച്ചത്. അവളുടെ വളർച്ച അച്ഛന്റെയും അമ്മയുടെയും ഹൃദയത്തിന്റെ സ്പന്ദനമായിരുന്നു . സെന്റ് ട്രീസ മരിയ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവളിപ്പോൾ. പഠനത്തിലും കലയിലും കായികത്തിലും അവൾ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നല്ല വിനയമുള്ളവളും അനുസരണയുള്ളവളും ആയിരുന്നതിനാൽ അവൾ അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിനിയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ കൊച്ചുമിടുക്കി. അങ്ങനെയിരിക്കെ സംസ്ഥാനതല കായിക മത്സരത്തിൽ ഓട്ടത്തിനു പോകുവാനുളള അവസരം അവൾക്ക് ലഭിച്ചു. അതിനുവേണ്ട കഠിനമായ പരിശീലനം ആരംഭിച്ചു.

ആ സമയത്താണ് അവൾക്ക് ഒരു പനി വന്നത്. അവിടെ അടുത്തുള്ള ഒരു ക്ലിനിക്കിൽ നിന്നും അച്ഛൻ മരുന്നുമരുന്നുവാങ്ങിച്ചു. പിറ്റേന്നും അവൾ പഴയതുപോലെ തന്നെ സ്കൂളിൽ പോയി.  

അന്ന് അസംബ്ലിക്കിടയിൽ അവൾ തലചുറ്റിവീണു. അധ്യാപകർ ഒത്തിരി ശ്രമിച്ചിട്ടും അവൾ ഉണർന്നില്ല. അവർ അവളെ ആശുപത്രിയിൽ കൊണ്ടു പോയി. അവിടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാനിങ് നടത്തി. അപ്പോഴാണ് അവൾക്ക് ബ്രെയിൻട്യൂമർ ആണെന്ന് ഡോക്ടർമാർ വിധിയെഴുതി. അവളുടെ മാതാപിതാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളെ ഒരു ക്യാൻസർ സെന്ററിലേയ്ക്ക് മാറ്റി. താൻ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുകയാണ് അവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു പക്ഷേ അത് തന്റെ രോഗത്തെ കുറച്ച് ആലോച്ചല്ലായിരുന്നു തനിക്കു നഷ്ടപ്പെട്ട അവസരത്തേക്കുറിച്ചോർത്തായിരുന്നു. അവളുടെ ഏറ്റവും പ്രിയ ടീച്ചറായിരുന്നു നാൻസി ടീച്ചർ. അവളുടെ തകർന്ന മനസ്സിൽ ടീച്ചർ ഒരു സാന്ത്വനമായി മാറി. പതിയെ പതിയെ മിടുക്കിയായിരുന്ന അവളുടെ രൂപം മാറി തലയിലെ മുടിയെല്ലാം പൊഴിഞ്ഞു ആകെമെലിഞ്ഞു. എങ്കിലും ടീച്ചറുടെ വാക്കുകൾ അവളുടെ മനസ്സിൽ നിറഞ്ഞു . പതിയെ പതിയെ അതൊരു ആത്മവിശ്വാസമായി മാറി. അങ്ങനെ പ്രതീക്ഷ ഇല്ലാതിരുന്ന അവളുടെ നില മെച്ചപ്പെടാൻ തുടങ്ങി. അങ്ങനെ നീണ്ടു ആറു മാസത്തെ ചികിത്സയ്ക്കു ശേഷം അവൾ ക്യാൻസർ എന്ന മഹാമാരിയെ തോല്പിച്ചു. അങ്ങനെ ഏറെ നാളുകൾക്ക് ശേഷം അവൾ സാധാരണ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. പാതി വഴിയിൽ നഷ്ടമായ അവളുടെ സ്വപ്നത്തിലേയ്ക്ക് അവൾ യാത്ര തുടർന്നു.

(ഏതൊരു രോഗത്തെയും തോൽപ്പിക്കാൻ മരുന്നിനൊപ്പം വേണ്ടതാണ് ആത്മവിശ്വാസം)

അനുമോൾ ഷാജി
9 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ