ശുചിത്വം

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും , അന്തരീക്ഷവും മാലിന്യമില്ലാതിരിക്കുന്ന അവസ്ഥയ്ക്കാണ് ശുചിത്വം എന്ന് പറയുന്നത്. നമ്മുടെ ചുറ്റുപാടുകളെയും ശരീരത്തെയും മനസ്സിനെയും നാം എപ്പോഴും ശുചിയായി വയ്ക്കണം. എങ്കിൽ എന്നാൽ നാം പലതരം രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെടുകയുള്ളൂ ശുചിത്വം പലതരത്തിലുണ്ട് . അതിൽ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും. ശുചിത്വം എന്നത് ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ. എന്നാൽഅവർ പഠിപ്പിച്ച ശുചിത്വബോധം നാം മറന്നു പോവുകയാണ്. "ഉപയോഗിക്കുക, വലിച്ചെറിയുക " എന്ന പാശ്ചാത്യ സംസ്കാരം ആണ് നാമിന്ന് ചെയ്യുന്നത്. അത് നമ്മുടെ വീട്ടിലെ മാലിന്യം അപ്പുറത്തെ പറമ്പിലേക്കിടുന്ന സംസ്കാരം. അതിലൂടെ നാം നമ്മുടെ മണ്ണിനെയും ജലത്തെയും വായുവിനെയും മലിന പെടുത്തുകയാണ് ചെയ്യുന്നത്. രോഗങ്ങളും പകർച്ചവ്യാധികളും ഇതുമൂലം വിട്ടുമാറാ തിരിക്കുന്നു.

നാം ചെറുപ്പം മുതൽ പഠിക്കേണ്ടതായ ഒരു കാര്യമാണ് ശുചിത്വം. ശുചിത്വം ഒരാളുടെ വ്യക്തിത്വത്തെ മനസ്സിലാക്കിത്തരുന്നു. വ്യക്തിശുചിത്വം ആണ് അതിൽ പ്രധാനം. നാം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകുക, രണ്ടുനേരം കുളിക്കുക, മറ്റാളുകളുമായി സമ്പർക്കം നടത്തിയ ശേഷം കൈകൾ കഴുകുക, പല്ലുതേക്കുക എന്നിങ്ങനെ.... ആരോഗ്യമേഖലയിലും കായിക മേഖലയിലും വിദ്യാഭ്യാസമേഖലയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകോട്ടാണ്. ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ മാലിന്യത്തിന്റെ സ്വന്തം നാട് എന്ന് മാറ്റാതിരിക്കാൻ ശ്രമിക്കുക.

വ്യക്തി , സമൂഹം, കാഴ്ച്ചപ്പാടുകൾ, വിവര ശുചിത്വം തുടങ്ങിയ ഒരു പുതിയ ശുചിത്വ സംസ്കാരത്തിലേക്ക് മാനവരാശിയെ കൊണ്ടുപോകുന്ന ഈ കൊറോണക്കാലം നമുക്ക് ഒരു പാഠമാകട്ടെ ..! അതിനായി ശുചിത്വത്തിന്റെ പാതയിലേക്ക് നമുക്ക് ഒരുമിച്ച് നടക്കാം ......

അമൃത കെ ബിജു
8 C സെന്റ് തോമസ് ഹൈസ്കൂൾ, പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം