എൻ സി സി 2023-24

എസ്‍ഡിപിവൈബിഎച്ച്എസിലെ എൻസിസി അഞ്ചാംബാച്ചിന്റെ എൻറോൾമെന്റ് രണ്ടായിരത്തി ഇരുപത്തിമൂന്ന് ജൂൺ പതിനാലിന് രാവിലെ പതിനൊന്നരമണിക്ക് നടക്കുകയുണ്ടായി.എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും നാല്പത്തേഴുപേരെയാണ് ഈ വർഷം തിരഞ്ഞെടുത്തത്.ബുധൻ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് നാലുമണി മുതൽ ആറുമണി വരെയാണ് പരേഡിന് അനുവദിച്ചിരിക്കുന്ന സമയം.പരേഡ് നടത്തുന്നതിന് എൻസിസി ബറ്റാലിയനിൽ നിന്ന് പരേഡ് ഇൻസ്ട്രക്ടറെ അനുവദിച്ച് തന്നിട്ടുണ്ട്.പരേഡിന് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകിവരുന്നുണ്ട്.

21 (K)ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ സന്ദർശനം

21 (K)ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ ജോർജ്ജ് പൗലോസിന്റെ സന്ദർശനം സെപ്റ്റംബർ ഇരുപത്തേഴാം തീയതി രാവിലെ പതിനൊന്ന് മണിക്ക് സ്‍കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി.ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ,ഹവീൽദാർ മേജർ എന്നിവരോടൊപ്പമാണ് അദ്ദേഹം യൂണിറ്റ് സന്ദർശിച്ചത്.ഒന്നാംവർഷ കേഡറ്റുകളുടെയും രണ്ടാം വർഷ കേഡറ്റുകളുടെയും പരേഡ് വീക്ഷിച്ച കമാൻഡിംഗ് ഓഫീസർ കുട്ടികളുമായി സംവദിക്കുകയും അവർക്ക് വേണ്ട പ്രചോദനം നൽകുകയും ചെയ്തു.പരേഡ് ദിവസങ്ങളിൽ ലഭ്യമാക്കുന്ന ഭക്ഷണത്തെക്കുറിച്ചും അന്വേഷിച്ച അദ്ദേഹം യൂണിറ്റിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര യോഗദിനം

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ യോഗപരിശീലനം ശ്രദ്ധേയമായി.യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയത്.പരിശീലനത്തിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർത്ഥികളും എൻസിസി , ജെആർസി വിഭാഗത്തിൽനിന്നുള്ളവരായിരുന്നു.സ്കൂളിന്റെ മുൻവശത്തുള്ള ക്ഷേത്ര നടപ്പന്തലിൽ വെച്ചായിരുന്നു പരിശീലനം.


 
യോഗദിനാചരണം
 
യോഗദിനാചരണം
 
യോഗദിനാചരണം
 
യോഗദിനാചരണം
 
യോഗദിനാചരണം