എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ജീവിതം ഇനി എങ്ങോട്ടാ

ജീവിതം ഇനി എങ്ങോട്ടാ

ഒരു സുപ്രഭാതത്തിൽ ഞാൻ ഉണരുമ്പോൾ കേൾക്കുന്നത് അതിഭീകരമായ ഒരു വാർത്തയായിരുന്നു. ആ വാർത്ത എന്നെയും എന്റെ കുടുംബത്തെയും മാത്രമല്ല നമ്മുടെ ലോകത്തെ മുഴുവൻ ബാധിച്ച ഒരു വാർത്തയായിരുന്നു. എന്റെ പേര് മിന്നു. എന്റെ വീട്ടിൽ 4 പേരാണുള്ളത്. അച്ഛനും അമ്മയും അനിയനും പിന്നെ ഞാനും. വളരെ സന്തോഷത്തോടു കൂടിയാണ് നമ്മൾ ജീവിച്ചിരുന്നത്. കൊറോണ എന്ന വൈറസിന്റെ വ്യാപനം ലോകത്താകമാനം പിടിച്ചുലാക്കിയതിൽ പിന്നെ ലോകത്തിന്റെ ആകെയുള്ള താളം തകിടം മറിഞ്ഞു. നീണ്ട മാസ കാലത്തേക്ക് നമുക്കേവർക്കും വീട്ടിൽ ഇരിക്കേണ്ടി വന്നു. അതിനെ ലോക്ക് ഡൗൺ എന്ന പേര് കൊടുക്കുകയും ചെയ്തു.
എന്റെ കുടുംബം എന്നു പറയുന്നത് ഒരു സാധാരണ ജീവിതം നയിച്ചിരുന്ന കുടുംബമാണ്. ഈ വില്ലൻ കൊറോണയുടെ ഉത്ഭവം എന്നു പറയുന്നത് ചൈന എന്ന വൻ മഹാരാജ്യത്തിലെ വുഹാനിൽ നിന്നാണ്. പിന്നെ ഈ വൈറസ് ചൂടുള്ള വാർത്ത പോലെ ലോകമെങ്ങും പടർന്നുപിടിച്ചു. കോടിക്കണക്കിന് മനുഷ്യജീവനുകൾ ഈ വില്ലൻ കൊറോണ കാരണം പിടഞ്ഞു വീണു. വളരെ ഭീതി പടർത്തിയ ഒരു കാലമായിരുന്നു അത്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ സ്വാഭാവികമായും ദാരിദ്ര്യം ഉണ്ടായിരുന്നു. ഈ ദാരിദ്ര്യം എന്റെ വീട്ടിലും ബാധിച്ചു. വിഷത്തിൽ ഇട്ടു മുക്കിയ മീനുകൾ ആയിരത്തോളം എക്സൈസ് വകുപ്പ് പിടിച്ചു. അതോടെ എന്റെ വീട്ടിൽ മീൻ വാങ്ങല് നിർത്തി. ആഹാരം കൊണ്ടു വയ്ക്കുമ്പോൾ മീനില്ലാത്തതിന്റെ വിഷമം കാരണം പട്ടിക്കും പൂച്ചക്കും ഒക്കെ വലിയ വിഷമം ആണ്. എനിക്ക് എന്റെ സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാൻ ഒക്കെ ആഗ്രഹമുണ്ട്. എഴുതിക്കൊണ്ടിരുന്ന പരീക്ഷ എഴുതാൻ ആർക്കും കഴിഞ്ഞില്ല. ഈ മഹാമാരിയെ നേരിടാൻ കഴിയും എന്ന പ്രതീക്ഷയോടെ ഞാനും എന്റെ കുടുംബവും ഈ ലോകവും പ്രതീക്ഷയോടെ ഇന്നും കാത്തിരിക്കുന്നു.

ശിവപ്രിയ
9 എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ