ഭീതിയൂറുന്ന ദിനങ്ങൾ
കടന്നുപോകുന്നു........
ലോകമെങ്ങുംപിടഞ്ഞു മരിക്കുന്നു ജനങ്ങൾ
ഇന്നു ഞാൻ....... നാളെ നീ .
കാലമെൻ നേർക്കും വിരൽ ചൂണ്ടുന്നു,
കളിസ്ഥലങ്ങൾ, നഗരങ്ങൾ,
സിനിമാക്കൊട്ടകൾ, സ്കൂളുകൾ,
എല്ലാം അടഞ്ഞുകിടക്കുന്നു....
ഭീതിതമാം ഏകാന്തത എവിടെയും
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ....
ഞങ്ങൾ ബാല്യങ്ങൾ, തളച്ചിട്ടു
ഞങ്ങളെ ചുവരുകൾക്കുള്ളി ൽ......
ലോകം മുഴുവൻ കൈകൂപ്പി നമിച്ചിടുന്നു ദൈവമേ......
ജാതി മത ഭേദമന്യേ, ധനികനെന്നോ നിർധന നെന്നോ വ്യത്യാസമില്ലാതെ
എല്ലാവരിലും ഭീതിയുണർത്തുന്നു
കൊറോണാ എന്ന ഓമനപ്പേര്