എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ശ്രീ കെടാമംഗലം സദാനന്ദൻ

കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രസംഗകനായിരുന്നു കെടാമംഗലം സദാനന്ദൻ (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചങ്ങമ്പുഴയുടെ രമണൻ 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു.12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

https://ml.wikipedia.org/wiki/%E0%B4%95%E0%B5%86%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82_%E0%B4%B8%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB