എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/നന്മയുടെ ഫലം

നന്മയുടെ ഫലം

ഒരിക്കൽ ഒരിടത്ത് ഒരു  തുന്നൽകാരൻ ജീവിച്ചി രുന്നു. സൽസ്വഭാവിയും വളര പാവപ്പെട്ടവനുമായിരുന്നു അദ്ദേഹം. അയാൾക്ക് ഒരു മകൾ ഉണ്ടായിരുന്നു. അവളും പാവപ്പപ്പെട്ട കുട്ടിയായിരുന്നു .അവൾ എന്നും താഴ്വാരത്ത് ആടിനെ മേക്കാൻ പോകുമായിരുന്നു. താഴ്വാരത്തുള്ള കിളികളും മരങ്ങളും എല്ലാം അവളുടെ കൂട്ടുകാരായിരുന്നു. അവളുടെ വിഷമങ്ങൾ എല്ലാം അവൾ അവരുമായി പങ്കുവെക്കാറുണ്ട്.ആ രാജ്യത്തെ രാജകുമാരന്റെ പിറന്നാൾ എല്ലാവരെയും ക്ഷണിച്ചിരുന്നു. തുന്നൽ കാരന്റെമകളെയും ക്ഷണിച്ചിരുന്നു. പക്ഷേ ആ കുട്ടിക്ക് പിറന്നാളിന് പോകാൻ നല്ല ഡ്രസ്സൊന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് അവൾക്ക് ഭയങ്കര വിഷമം ആയിരുന്നു. അവൾ ആടിനെ മേക്കാൻ താഴ് വാരത്ത് പോയപ്പോൾ അവിടെയുള്ള ആൽമരത്തിന്റെ അടിയിൽ വിഷമിച്ചിരുന്നപ്പോൾ ആൽമരം അവളോട് കാര്യം തിരക്കി. അവൾ ആൽമരത്തിനോട് കാര്യം പറഞ്ഞു. എല്ലാ കുട്ടികൾക്കും പിറന്നാളിന് പോകാൻ നല്ല ഡ്രസ്സ് ഉണ്ട്,എനിക്ക് മാത്രം നല്ല ഡ്രസ്സുകൾ ഒന്നും ഇല്ലാ എന്ന് പറഞ്ഞു. എനിക്ക് എല്ലാ ഡ്രസ്സുകളും കീറിയതും പഴയതുമാണ്. അവരുടെ പോലെ നല്ല ഡ്രസ്സുകൾ ഇല്ലാത്തതു കൊണ്ട് അവർ എന്നെ കളിയാക്കും. ആൽമരത്തിന് അവളുടെ വിഷമം അറിഞ്ഞപ്പോൾ വിഷമമായി. ആൽമരം അവളോട് പറഞ്ഞു. നി, നിന്റെ കൂട്ടുകാരോട് വിഷമം പറയു, അവർ നിനക്ക് ഒരു പരിഹാരം പറഞ്ഞു തരും. ആൽമരം പറഞ്ഞത് പോലെ അവൾ ആടുകളോട് തന്റെ വിഷമം പറഞ്ഞു. ആടുകൾ അവൾക്ക് രോമം നൽകാമെന്ന് പറഞ്ഞു. ആരോമങ്ങൾ ഉപയോഗിച്ച് അവളുടെ അച്ഛനെ കൊണ്ട് നല്ല ഉടുപ്പ് തയ്യിപ്പിക്കാൻ പറഞ്ഞു. താഴ്വാരത്തുള്ള പൂക്കളും അവളോട് പറഞ്ഞു, പൂക്കളെല്ലാം പറിച്ചെടുത്ത് ഉടുപ്പിൽ തുന്നിച്ചേർക്കാൻ പറഞ്ഞു.കൂട്ടുകാർ പറഞ്ഞത് പോലെ രോമങ്ങളും പൂവുകളും അച്ഛനെ ഏൽപ്പിച്ചു. അച്ഛൻ അതെല്ലാം ഉപയോഗിച്ച് നല്ല ഭംഗിയുള്ള ,മനോഹരമായ ഒരു ഉടുപ്പ് തയ്യിച്ച് കൊടുത്തു. ആഡ്രസ്സ് ധരിച്ചപ്പോൾ അവൾ അതീവ സുന്ദരിയായി.അവളെ കണ്ടപ്പോൾ താഴ്‌വാരത്തുള്ള എല്ലാ കൂട്ടുകാർക്കും സന്തോഷമായി.ഈ ഡ്രസ്സ് ഇട്ട് കൊണ്ട് പിറന്നാളിന് പോയി. അവളെ കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാ കുട്ടികളും അത്ഭുദത്തോടെ അവളെ നോക്കി നിന്നു. കുട്ടികൾക്ക് എല്ലാം അവളുടെ ഡ്രസ്സ് കണ്ടപ്പോൾ അസൂയ തോന്നി.രാജകുമാരന് അവളെ കണ്ടപ്പോൾ നല്ല ഇഷ്ടമായി.രാജകുമാരൻ അവളെ കല്ല്യണം കഴിക്കാൻ തീരുമാനിച്ചു.രാജകുമാരന്റെ ഈ തീരുമാനം അറിഞ്ഞപ്പോൾ എല്ലാവർക്കും അവളോട് ദേഷ്യവും അസൂയയും കൂടി. അങ്ങനെ രാജകുമാരൻ അവളെ കല്യാണം കഴിച്ചു.അതോടു കൂടി  അവളുടെ വിഷമങ്ങൾ എല്ലാം മാറി. അവളു ടെ അച്ഛനും കൊട്ടാരത്തിലേക്ക് താമസമാക്കി. എല്ലാവരും സുഖമായി കൊട്ടാരത്തിൽ ജീവിച്ചു. ഗുണപാഠം: സൽസ്വഭാവവും സത്യസന്ധതയും വിജയത്തിലെക്കും നയിക്കും.

ഫഹ്മീദ ബാദുഷ
6 എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ