സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺക‍ുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി .

അപ്പർ പ്രൈമറി അധ്യാപകർ

 
അപ്പ‌ർ പ്രൈമറി വിഭാഗം ക്ലാസ‍ുകൾ നടക്ക‍ുന്ന കെട്ടിടം

അപ്പർ പ്രൈമറി വിഭാഗം 5 മുതൽ 7 വരെ ക്ലാസുകളിലെ പഠന-പാഠ്യ പ്രവർത്തനങ്ങൾക്കായാണ്. ഈ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠനശീലവും അറിവും വികസിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും അധ്യാപകരുടെ പങ്ക് നിർണായകമാണ്.അപ്പർ പ്രൈമറി അധ്യാപകർ മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. അവർ പാഠങ്ങൾ പഠിപ്പിക്കുന്നതിലുപരി വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നു. പഠനത്തിനൊപ്പം കല, കായികം, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയിലും കുട്ടികളെ സജീവരാക്കുന്നു.

കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. കൂടാതെ, മൂല്യാധിഷ്ഠിതമായ ജീവിതത്തിന് കുട്ടികളെ സജ്ജരാക്കുകയും, ഹയർ സെക്കൻഡറി തലത്തിലുള്ള പഠനത്തിന് അവരെ തയ്യാറാക്കുകയും ചെയ്യുന്നു.അതിനാൽ, അപ്പർ പ്രൈമറി അധ്യാപകർ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് അടിത്തറ പാകുന്നവരാണ്.നമ്മ‍ുടെ സ്‍ക‍ൂളിൽ 5 മ‍ുതൽ 7 വരെ ക്ലാസുകളിലായി 6 ഡിവിഷന‍ുകളാണ് ഉള്ളത്. ആകെ 118 ക‍ുട്ടികൾ പഠിക്കുന്നു . ഇവരെ വിവധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി 9 അധ്യാപരാണ് ഉള്ളത്. ഇവർ ആണ് അധ്യാപകർ

വിഷയം അധ്യാപകന്റെ പേര്
സയൻസ് സിന്ദു വിശ്വം
കണക്ക് ബിന്ദ‍ുമോൾ ജി
ഇംഗ്ലിഷ് അജിത പി ബി
ഹിന്ദി ജെ ബിന്ദ‍ു
സോഷ്യൻ സയൻസ് അഭിലാഷ് റ്റി
ഇംഗ്ലിഷ് അഞ്ജലി സതീഷ്
സംസ്കൃതം വിനീത് എസ്

2025-26 അധ്യാനവർഷം

2025-26 അധ്യാനവർഷം ആറാം പ്രവർത്തിദിവസം ആകെ 118 ക‍ുട്ടികൾ അഞ്ച‍ു മ‍ുതൽ ഏഴ‍ുവരെയ‍ുള്ള ക്ലാസ‍ുകളിൽ ചേർന്ന് പഠിക്ക‍ുന്ന‍ു. ഇതിൽ മലയാളം മീഡിയം ക‍ുട്ടികളും , ഇംഗ്ലിഷ് മീഡിയം ക‍ുട്ടികളും ഉൾപ്പെട‍ുന്ന‍ു.

ക്ലാസ് ഡിവിഷൻ മീഡിയം ആൺക‍ുട്ടികൾ പെൺക‍ുട്ടികൾ ആകെ
5 A മലയാളം 6 3 9
B ഇംഗ്ലിഷ് 18 6 24
6 A മലയാളം 6 3 9
B ഇംഗ്ലിഷ് 11 19 30
7 A മലയാളം 6 4 10
B ഇംഗ്ലിഷ് 18 18 36

യ‍ൂ എസ് എസ് വിജയ്

2024 -25 മാർച്ച് മാസത്തിൽ നടന്ന യ‍ൂഎസ് എസ് പരിക്ഷയിൽ സ്‍ക‍ൂളിൽ നിന്നും പരിക്ഷ എഴ‍ുതിയ ‍ക‍‍ുട്ടികളിൽ നിന്നും ലിനറ്റ് ലാൽ, രോഹിത്ത് രാജീവ്, അരവിന്ദ് രാഹ‍ുൽ എന്നീ ക‍ുട്ടികൾ സ്‍കോളർഷിപ്പിന് അർഹരായി. ഇതിൽ ലിനറ്റ് ലാൽ 80% അധികം മാർക്ക് വാങ്ങി ഗിഫ്‍റ്റട് ക‍ുട്ടി എന്ന പ്രത്യേക പരിഗണനക്ക് അർഹനായി