എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ കൊറോണ - രോഗവ്യാപനവും പ്രതിരോധവും

കൊറോണ - രോഗവ്യാപനവും പ്രതിരോധവും
  കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ് മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു . നൂറ്ററുപതിൽ അധികം രാജ്യങ്ങളിലായി വൈറസ് സ്ഥിരീകരിക്കപ്പെട്ടു . ഇതിനകം തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ വൈറസിന് ഇരയായിരിക്കുന്നതു. മനുഷ്യജീവനെ കാർന്നുതിന്നുന്ന കൊറോണ വൈറസ് പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിലാണ് . ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നു.
                                  എന്താണ് കൊറോണ വൈറസ്? 
                               സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരാം വൈറസ് ആണിത്. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നുപറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ  നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് , ക്രൗൺ  എന്ന് അർഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് . മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാനും കെൽപ്പുള്ളവയാണ് കൊറോണ വൈറസുകൾ.
                                 രോഗലക്ഷണങ്ങൾ 
   •    വിട്ടുമാറാത്ത  ചുമ 
   •    ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി
   •    ജലദോഷം 
   •    അസാധാരണമായ ക്ഷീണം 
   •    ശ്വാസതടസം 
                             പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ 
   •    മാസ്ക് ധരിക്കുക 
   •    മറ്റുള്ളവരുമായി ശരാശരി ഒരു മീറ്ററിൽ കുറയാത്ത അകലം പാലിക്കുക 
   •    കൂട്ടംകൂടിനിന്നു സംസാരിക്കാൻ പാടില്ല 
   •    ആളുകൾ കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക 
   •    പരിസര ശുചിത്വം 
   •    വ്യക്തി ശുചിത്വം 
   •    കൈകൾ സോപ്പുപയോഗിച്ചു  ഇരുപതു സെക്കൻഡിൽ കുറയാതെ ഇടയ്ക്കിടയ്ക്ക്  കഴുകിക്കൊണ്ടേയിരിക്കുക 
    
അൻസാ ബാബു
IX A എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം