എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ കൊറോണ എന്ന നാശകാരി

കൊറോണ എന്ന നാശകാരി


ഞാനായി നീയായി നമ്മളായി മരിക്കുന്നു
ഭീതി പരത്തുന്നു ഭയാനകമാകുന്നു ഈ മഹാമാരി
പ്രാണനെ നാശമാക്കുന്ന ഈ മാരി മനുഷ്യകുലത്തെ നശിപ്പിച്ചിടുന്നു
ഓർമ്മിക്കുവാൻ ഉള്ള സൂചനയാണോ
അതോ മർത്യനെ തുടച്ചുനീക്കുന്ന മഹാമാരിയോ
പേമാരി പോലെ വന്ന പ്രളയനാളിൽ
താണ്ഡവ നൃത്തമാടി തീർത്തതല്ലേ പ്രാണനിൽ
ജാതിയും മതവും ഒന്നുമില്ലതന്നു കൊന്നുതിന്നു
മതവൈരങ്ങൾ മാറിമറഞ്ഞു , ജീവനായി
കേണപേക്ഷിച്ചുപോയി ഞങ്ങൾ ഓരോരുത്തരും
ആശ്വാസമായി, ആ പ്രളയം കഴിഞ്ഞുപോയി
വീണ്ടും പലതും മറന്നുപോയി നമ്മൾ
കാലന്റെ വിളിയുമായി എത്തി നിപ്പ അപ്പോൾ
കാലമേറെ കഴിഞ്ഞില്ല വീണ്ടുമെത്തിയാ ജാതിബോധം
മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
വീണ്ടും വന്നു കോവിഡായി കോറോണയായി
മനുഷ്യൻ തൻ മനസ്സിലെ കൊടുംവിഷമാം
ജാതിഭേദങ്ങളെ മാറ്റുവാൻ വന്നതാണോ
അതോ മനുഷ്യരാശിയെ കൊന്നൊടുക്കുവാൻ
വന്ന മഹാമാരിയോ നീ
    

 

അജീഷ എസ്
IX A എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത