ശുചിത്വം

നാടുഴലന്നൊരു നേരം മനുജരിൽ
നെഞ്ചകമെരിയുകയാണല്ലോ
ജാഗ്രത വേണം എല്ലാവർക്കും
അകലം പാലിച്ചിടേണം

മരണം മാടി വിളിക്കും വഴികളെ
മഹാമാരി തൻ ഇരുണ്ട വഴികളെ
കരളുറപ്പോടെ നേരിടുവാൻ
മർത്ത്യൻ അവൻതൻ ജീവിതചര്യയിൽ
ശുചിത്വ പടവുകൾ കയറിടാം

മഹാമാരിയെ അതിജീവിക്കുവാൻ
ശ്രദ്ധിച്ചിടണം നാം എല്ലാം
പാലിച്ചീടാം ശുചിത്വ നിയമങ്ങൾ
ഒന്നിച്ചൊന്നായി മുന്നേറാം

പതിയെ നമ്മുടെ ജീവിതവഴികളിൽ
പകലോൻ തെളിഞ്ഞു ചിരിതൂകും
നാടുഴലന്നൊരു നേരം
നെഞ്ചകമെരിയുകയാണല്ലോ.......
 

മീഖൽ ജോർജ്
8 B എസ് എൻ എച്ച് എസ് എസ് നങ്കിസിറ്റി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത