സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
ചൈനയിലുള്ള വുഹാനിൽ
നിന്നു വന്ന മഹാമാരി
ലോകമെമ്പാടും ഭീതി പരത്തി
പരക്കെ പറക്കുന്ന
വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നാമെന്തു ചെയ്യാം
കരം ശുദ്ധിയാക്കാം
ശുചിത്വം വരിക്കാം
ഇരിക്കാം വീട്ടിൽ
പണിയും കൂലിയും വേലയുമില്ലാ
പട്ടിണി പാഠമായെല്ലാവരും
മുഖത്തോടു മുഖം കണ്ടിരിക്കാം
സാമൂഹ്യ മ ക ലം പാലിച്ചിരിക്കാം
വൃത്തിയാക്കൂ കൈകളെ
തൊടാതെ മുഖവും കണ്ണിനെയും
മാസ് കു ധരിക്കൂ
കോ വിഡിനെ തുരത്തൂ
ഇല്ലാതെ പോയാൽ
200 രൂപ പിഴയും കൊടുക്കാം
പോലീസുമാമന്റെ ഇടിയും മേടിക്കാം.