എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ്പ്

ചെറുത്തുനിൽപ്പ്

2019 ഡിസംബർ അവസാന വാരത്തോടെ കേട്ടത് ഒട്ടും പരിചിതമല്ലാത്ത വാക്കുകളായിരുന്നു. ആദ്യമാദ്യം എല്ലാവരും എന്നെ കൊറോണ എന്ന് വിളിച്ചു. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് ആയതുകൊണ്ടുതന്നെ എന്നെ ബാധിക്കുന്ന കാര്യം അല്ല എന്നതിനാൽ കോറോണയെ പേടിയോടെയും ഭയത്തോടെയും വീക്ഷിക്കാൻ തയ്യാറായില്ല. നാമെല്ലാം കരുതിയത് ഒരുപാട് ദൂരെ അല്ലേ…. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല…വാർത്തകൾ കേട്ടു കൊണ്ടിരിക്കാം…. ആ വാർത്തയിലൂടെ നമ്മൾ കേട്ടു , ഇത് ഒരു വൈറസ് ആണ് എന്നും, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് വ്യാപിക്കും എന്നതും മനസ്സിലാക്കി.അങ്ങിനെ ദിവസങ്ങൾക്കുള്ളിൽ തന്നെ 10 രോഗികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ആയിരവും പതിനായിരവും രോഗികൾ ഉണ്ടായി. എന്തുചെയ്യണമെന്നറിയാതെ വുഹാൻ നഗരം നിശബ്ദമായി.നമ്മൾ അതിനെ ലോക്ക് ഡൗൺ എന്ന പേരും കൊടുത്തു. ചൈനീസ് നഗരം ഒരു ലോക്ക്‌ ഡ്ഡൗണിലൂടെ ഈ മഹാമാരിയെ പിടിച്ചുകെട്ടി എന്ന് കേട്ടു.. പതിയെ ചൈന കൊറോണയിൽ നിന്നും മോചനം നേടി.ഇത്രയും കഴിഞ്ഞപ്പോൾ സമാധാനിച്ചു.

അപ്പോഴാണ് ഇറ്റലിയിലും കൊറോണ ഇടം നേടി എന്ന് അറിഞ്ഞത്. അവിടെ നിന്നും കേട്ടവാർത്തകൾ ഭയപ്പെടുത്തുന്നത്‌ തന്നെയായിരുന്നു.24 മണിക്കൂറിൽ മരണസംഖ്യ ആയിരത്തിനപ്പുറം..2 ആഴ്ച കൊണ്ട് പതിനായിരത്തിലേറെ…. അങ്ങോളമിങ്ങോളം ജീവൻ രക്ഷിക്കാനുള്ള ഓട്ടം മാത്രം. അതിനിടയിൽ പേരിനൊരു മാറ്റവും സംഭവിച്ചു.കൊറോണ എന്നത് കോവിഡ് 19 ആയി മാറി.. ഇറ്റലിയിലും ഒതുങ്ങാതെ കൊവിഡ് 19 ലോക രാജ്യങ്ങളിലേക്ക് കയറിപ്പറ്റാൻ തുടങ്ങി. ചെന്നെത്തുന്ന രാജ്യങ്ങളിലെല്ലാം മരണ സംഖ്യയുടെ അളവുകൾ കൂടി തുടങ്ങി.

ഇന്ത്യയിലും എത്തി.ചൈനയിൽ കേട്ടുമറന്ന ലോക്ക് ഡൗണിലൂടെ കോവിഡ് പിടിച്ചു കെട്ടാൻ ശ്രമം തുടങ്ങി..ഒരു പരിധിവരെ വിജയിച്ചു..കൈവിട്ടുപ്പോയാൽ ആയിരവും പതിനായിരവും ആകില്ല ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങേണ്ടി വരും എന്ന സത്യം ഭയപ്പെടുന്നത് തന്നെ ആയിരുന്നു.അതിനാൽ കൂട്ടായ പരിശ്രമത്തിലൂടെ ഈ ദുരന്തത്തെ നേരിടാൻ തന്നെ തീരുമാനിച്ചു.ലോക്ക് ഡൗൺ പിൻവലിക്കാതെ നാം ഇന്നും മരണത്തിനെതിരായ ചെറുത്ത് നിൽപ്പ് തുടരുന്നു….

അപർണ. ഇ
7 B എസ്.എം,യു.പി. സ്ക്കുൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം