founder of sdv

ചരിത്രം

1905 ജനുവരി 18 ആം തീയതി സ്ഥാപിതമായ സനാതനധർമ്മ വിദ്യശാല എന്ന സ്ഥാപനം ഇപ്പോൾ 117 വർഷം പൂർത്തീകരിച്ച് ധന്യ മുഹൂർത്തത്തിൽ ആണ് നിൽക്കുന്നത് കിഴക്കിന്ടെ വെനീസ് എന്ന പേരിലറിയപ്പെടുന്ന ആലപ്പുഴയ്ക്ക് ഒരു തിലകക്കുറിയായി സനാതനധർമ്മ വൈദ്യശാല വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തവും സംഭവബഹുലവുമായ 117 വർഷം പിന്നിടുമ്പോൾ ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

 
founder krishna iyengar

ലോകപ്രശസ്തയായ ഡോ. ആനി ബസൻറ് ന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബ്രഹ്മവിദ്യാ സംഘത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളുടെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം ആലപ്പുഴയിലെ അന്നത്തെ പ്രഗത്ഭമതികൾ ആയിരുന്ന ഡോക്ടർ വെങ്കിട്ടരാമ നായിഡു ,കൃഷ്ണ അയ്യങ്കാർ, എന്നിവരും അവരുടെ സുഹൃത്തുക്കളും ബ്രഹ്മവിദ്യാസംഘ മഹനീയ ആദർശങ്ങൾ മാറ്റൊലികൊണ്ടു .1903 അന്നപൂർണ ലോഡ്ജ്എന്ന പേരിൽ ഒരു ശാഖ ആലപ്പുഴയിൽ സ്ഥാപിച്ചു. അക്കാലത്ത് ഇന്ത്യയിൽ ശാസ്ത്ര വീക്ഷണത്തോട് കൂടിയ ഒരു നൂതന വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിച്ചിരുന്നു വിദ്യാഭ്യാസ സമ്പ്രദായം ഭാരതീയ സംസ്കാരത്തിനു അനുയോജ്യമാംവിധം ആലപ്പുഴ എങ്ങനെ പകർന്നു കൊടുക്കണം എന്നതിനെ പറ്റി ആലോചിച്ചു .സനാതന ധർമ്മ വിദ്യാശാല എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കാൻ ആനി ബസന്റ് അവരെ ഉപദേശിച്ചു .അങ്ങനെയാണ് നമ്മുടെ സനാതന ധർമ്മ വിദ്യാശാല ജന്മമെടുത്തത്.പൊതുജനങ്ങളിൽ നിന്നും നിർലോഭമായ ധനസഹായം ഉണ്ടായതിനെ തുടർന്ന് തിരുവിതാംകൂർ മഹാരാജാവിൽ നിന്നും ഔദാര്യവും സനാതനത്തിനു ലഭിച്ചു. അനന്തരം ഈ സ്ഥാപനം ഒരു ബോർഡ് ഓഫ് ട്രസ്റ്റീസ് നിക്ഷിപ്തമായി. ബോർഡിൽ നിന്നും രൂപമെടുത്ത ആലപ്പുഴ പട്ടണത്തിലെ പൗരന്മാർ ഉൾപ്പെട്ടതും ആയ ഒരു കമ്മിറ്റിയുടെ ഭരണത്തിൻകീഴിൽ 1905 ജനുവരി 18 മുതൽ പ്രവർത്തിച്ചു തുടങ്ങി. അദ്ധ്യാപകവൃത്തി യുടെ മഹത്വം അറിഞ്ഞ മഹാത്മാക്കളുടെ സേവനം ലഭിക്കുന്ന കാര്യത്തിൽ പ്രാരംഭം മുതൽ നമ്മുടെ വിദ്യാലയത്തിനു ലഭിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച അധ്യാപകരുടെ ചരിത്രമാണ് 117 വർഷത്തെ ചരിത്രം ശ്രീ ധർമ്മരാജ അയ്യർ ശ്രീ രാമകൃഷ്ണ തുടങ്ങിയ പ്രഗത്ഭമതികൾ ആയ ഗുരുക്കന്മാരുടെയും സേവനങ്ങളാണ് പേരും പ്രദാനം ചെയതത് .വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ 1967 മാനേജ്മെന്റ് സ്കൂളിൽ ആൺകുട്ടികളുടെ വിഭാഗം പെൺകുട്ടികളുടെ വിഭാഗം. എസ് ഡി വി ഗേൾസ് ഹൈസ്കൂൾന്റെ ആദ്യ ഹെഡ് മാസ്റ്റർ ശ്രീ ഹരിഹര അയ്യർ ആയിരുന്നു.

അതിനുശേഷം ശ്രീ സ്വയംവരം നായർ ശ്രീ ജെ രാധാകൃഷ്ണൻ നായർ ശ്രീ കെ എം രാജഗോപാലൻ പണിക്കർ ശ്രീമതി ലക്ഷ്മി അമ്മ ശ്രീ കല്ലേലി രാഘവൻപിള്ള ശ്രീമതിയും രാധാമണി ദേവി ശ്രീമതി ഗിരിജ ദേവി വിജയകുമാരി പുരുഷോത്തമൻ നമ്പൂതിരി ശ്രീമതി കെ ശ്രീമതി അനിതകുമാരി പ്രധാനാധ്യാപകനായി.ശ്രീ സുന്ദരരാജൻ ഐഡി ശ്രീ കെ പാർത്ഥസാരഥി അയ്യങ്കാർ എന്നിവർ ബോർഡ് പ്രസിഡന്റ് ഭരണസാരഥികൾ ആയിരുന്ന കാലഘട്ടത്തിൽ ഈ മാതൃകാ വിദ്യാലയം കൂടുതൽ വികാസം പ്രാപിച്ചു