എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം

ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് . വ്യക്തി ശുചിത്വം ,സാമൂഹ്യ ശുചിത്വം വളരെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ്. മനുഷ്യൻ പോകുന്നതായുള്ള ഏത് മേഖലയെടുത്താലും അവിടെയെല്ലാം ശുചിത്വമില്ലായ്മ നമുക്ക്‌ ദർശിക്കാൻ കഴിയും. പൗരബോധവും സാമൂഹ്യബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു . മനുഷ്യർ ഓരോരുത്തരും ശുചിത്വമിലായ്മ കണ്ടാലും കണ്ടില്ലെന്ന് നടിച്ച് കടന്നുപപാകുന്നു. വായു -ജല മലിനീകരണത്തിന് ഇടയാക്കുന്ന ഒന്നാണ് ശുചിത്വമിലായ്മ. അത് മൂലം രോഗങ്ങൾ വ്യാപകമാകുന്നു . അത് ഒരു സാമൂഹ്യപ്രശ്നമായി രൂപാന്തരപ്പെടുന്നു . ആദ്യമായി വ്യക്തി ശുചിത്വം പാലിക്കുക. അതിലൂടെ നമുക്ക് വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയും. വീട് വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ സമൂഹത്തെയും ശുചിയാക്കാൻ സാധിക്കും. അതിലൂടെ നമുക്ക് ഒരു ഉത്തമ പൗരനായി വളരാൻ സാധിക്കും.

ആർഷ ഗണേഷ്
9 ബി എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം