ഞാനെത്ര നിസ്സാരൻ
വെയിലും, മഴയും
ഇരുളും, നിലാവും
മണ്ണിനും, മനുഷ്യനും
മനം നിറഞ്ഞു തന്ന പ്രകൃതി ....
ദുരമൂത്തമനുഷ്യൻ
അരിഞ്ഞു വീഴ്ത്താനോങ്ങിയ
മഴു പിടിച്ചു വാങ്ങി നീ
മഹാവ്യാധിയും, ചുഴലിയും, പ്രളയവും
തിരിച്ചു തന്ന നിന്റെ
മുന്നിൽ ഞാനെത്ര നിസ്സാരൻ
ഞാനെത്ര നിസ്സാരൻ