എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ പ്രതിരോധം
പ്രതിരോധം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ പപ്പു എന്നു പേരുള്ള ഒരു ബാലനുംഅവന്റെ കുടുംബവും താമസിച്ചിരുന്നു. അത്യാവശ്യം സാമ്പത്തികസ്ഥിതിയുള്ള അവർ പുറത്തുനിന്നുള്ള ഫാസ്റ്റ് ഫുഡ് ധാരാളം കഴിച്ചിരുന്നു.സ്വന്തം പുരയിടത്തിലുള്ള പച്ചക്കറികളും ഫലവർഗ്ഗങ്ങളും കഴിക്കാൻ അവരുടെ ഈഗോ അവരെ അനുവദിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പപ്പുവിന് ശക്തമായ പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.അവന്റെ മാതാപിതാക്കൾ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.പക്ഷേ നിർഭാഗ്യവച്ചാൽ അവനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ ഗ്രാമം മുഴുവൻ മാരകമായ രോഗത്തിന്റെ പിടിയിലമർന്നു. ഗ്രാമത്തിൽ നിന്നും നഗരങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും രോഗം അതിവേഗം പടർന്നു. നിരവധി ആളുകൾ മരണപ്പെട്ടു. പ്രിയപ്പെട്ട കൂട്ടുകാരെ, നാം ഇന്ന് അടച്ച് പൂട്ടി വീട്ടിൽ ഇരിക്കുന്നു. നമ്മുടെ നിറമുള്ള അവധിക്കാലം നഷ്ടപ്പെട്ടിരിക്കുന്നു. ആരും പുറത്തിറങ്ങുന്നില്ല. അതിന് കാരണം മനുഷ്യരായ നമ്മൾ തന്നെയാണ്. നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്. മരങ്ങൾ, തടാകങ്ങൾ മലകൾ എല്ലാം നാം നശിപ്പിക്കുന്നു. എന്തിന് നാം ശ്വസിക്കുന്ന വായു പോലും നാം മലിനമാക്കുന്നു. മാരകമായ ഈ മഹാമാരിയിൽ നിന്ന് നമ്മുടെ നാടിനെയും വരും തലമുറയെയും രക്ഷിക്കാൻ രോഗപ്രതിരോധശേഷിയുള്ള ഒരു ശരീരവും മനസ്സും നാം വാർത്തെടുക്കണം. വിഷമില്ലാത്ത പച്ചക്കറിയും ഫലങ്ങളും നാം സ്വയം ഉണ്ടാക്കണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |