വേനൽമഴ

     വേനലിൻ ചൂടിൽ മണ്ണും മനവും
കനലായ് വിണ്ടു വരണ്ടു നീളെ
മാനത്തതിനാൽ കണ്ണും നീട്ടി
മാനവരങ്ങനെ നോക്കിയിരിക്കെ
കോവിഡു വന്നു വിളിക്കുകയായി
നാടുമുടിച്ചു നടക്കുകയായി
എന്തിനു വേണ്ടു വീട്ടിലിരിക്കാ
തെന്തൊരു പോംവഴി വേറൊന്നില്ല
അങ്ങനെ വീടിൻ വാതിലടച്ചി
ട്ടെങ്ങനെ വേനൽച്ചൂടിൽ തങ്ങും
നാളേയ്ക്കൊരു കരുതലിനായി
നാളുകളങ്ങനെ തള്ളി തള്ളി
വീട്ടിൽ തന്നെയിരുന്നു മടുക്കെ
നാട്ടിലിറങ്ങി നടക്കാൻ മോഹം
പോലീസവരുടെ കൃത്യം കൃത്യം
പാലിക്കാനായ് ചുററിനടപ്പൂ
സ്വന്തം പ്രാണൻ വകവയ്ക്കാതവർ
നോട്ടം തെററാതുഴലുകയായി
നാടിനുവേണ്ടി ജീവനുവേണ്ടി
രാപകൽ നോക്കാതലയുകയായി
മാനമിരുണ്ടു കറക്കുകയായി
മാനവഹൃദയം കുളിരണിയാറായ്
കലപില കൂട്ടാനിലയുടെ തുമ്പിൽ
പല പല തുള്ളികൾ വീഴുകയായി.
 

ആൻമേരി ബെന്നി
9 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത