രോദനം


അല്ലയോ മനുഷ്യാ ,
നീയെന്തു ചെയ്തു എനിക്കായ് ?
ചെയ്തു, നീ ചെയ്തു കർമ്മങ്ങൾ
ഞാൻ നശിക്കാനാണന്ന് മാത്രം
നിന്നം ഞാൻ വെറുക്കുന്നില്ലടോ !
നിന്നെ ഞാൻ ശപിക്കുന്നില്ലടോ !!
എനിക്കും അതിജീവിക്കണം
അതിനായി മാത്രമീ പരീക്ഷണം
മലിനജലാശയം ശുദ്ധമായൊഴുകുന്നു
വൃക്ഷങ്ങൾ തൻ ആയുസ്സ്
വർധിച്ചിരിക്കുന്നു
വായുവെത്ര ശുദ്ധം മനുഷ്യമനസ്സോ ??
ഈ മഹാമാരിയൊരു പാഠമല്ലയോ
മനുഷ്യൻ തൻ കൺതുറപ്പിക്കും പാഠം
നഷ്ടപ്പെടുമ്പോഴേയറിയൂ വിലയെന്ന
ചൊല്ലെത്ര വാസ്തവം സുഹൃത്തേ ,
കൊറേണയെന്ന ചെറുകണികയ്ക്കു
മുന്നിൽ
മനുഷ്യാ നിയെത്ര നിസ്സാരൻ.

 

അനുമോൾ അമ്പ്രാഹം
10 D എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത