എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ പ്രാർത്ഥനയുടെ ദിനങ്ങൾ

പ്രാർത്ഥനയുടെ ദിനങ്ങൾ
                                   അന്ന് അമ്മുവിന്നു പ്രഭാത സൂര്യനു കൂടുതൽ ഭംഗി ഉള്ളതായി തോന്നി. കുറേ നേരമായി സൂര്യനെ നോക്കി നിൽക്കുന്ന മകളെ ഉറക്കെ വിളിച്ചു കൊണ്ട് അമ്മ ആശുപത്രിയിൽ പോകാൻ ഒരുങ്ങി ഇറങ്ങി അമ്മേ, നോക്കിയേ... ഇന്നു സൂര്യനു പ്രത്യേക ഭംഗി : എന്നും ഉദയ സൂര്യനു ഭംഗിയുണ്ട് മോളേ . നീ ഇന്നല്ലെ സൂര്യനെ നോക്കുന്നത് കുറച്ച് നേരം സൂര്യ പ്രകാശം കൊളളുന്നത് നല്ലതാണ്. അമ്മ അമ്മുവിന് ബൈ പറഞ്ഞ് പതിവു പോലെ ഇറങ്ങി . അമ്മ പറഞ്ഞത് ശരിയാണ്. അമ്മു ഉദയ സൂര്യനെ നോക്കിയിട്ടില്ല. സമയവും കിട്ടിയിട്ടില്ല. ഇപ്പോൾ ധാരാളം സമയമുണ്ട്. സ്കൂളിലെ പാഠഭാഗങ്ങൾ പഠിച്ചില്ല എന്നുള്ള ടെൻഷനില്ല. ഇഷ്ടം പോലെ അവധി ദിവസങ്ങൾ കിട്ടിയിട്ടും കൂട്ടുകാരോടൊത്തു കളിക്കാനോ പാർക്കിൽ പോകാനോ കഴിയില്ല , അതാണു സങ്കടം.
                                  അടുത്ത വീട്ടിലാരും ജോലിക്കു പോകുന്നില്ല. കൊറോണ രോഗം ലോകത്തെ വല്ലാതെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ അമ്മുവിന്റെ അമ്മെ ക്ക് പോയേ പറ്റു . കാരണം അമ്മ ആശുപത്രി നേഴ്സാണ്. അമ്മ പോയ ശേഷം അമ്മമ്മ പതിവു പോലെ ടി വി ഓൺ ചെയ്തു ന്യൂസ് ചാനൽ കണ്ടു തുടങ്ങി. വാർത്തകൾ കാണാൻ ഇഷ്ടമല്ലെങ്കിലും അമ്മമ്മയോടൊപ്പം അമ്മുവും കൂടി രോഗികളെ പരിചരിക്കുന്ന മാലാഖമാരെ അവഗണിക്കുകയും അവരുടെ കഷ്ടപ്പാടുകളും ഒക്കെ കണ്ടപ്പോൾ അമ്മുവിനു സങ്കടം വന്നു. തന്റെ അമ്മ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ.... വളരെ സന്തോഷത്തോടെയാണല്ലോ ജോലിക്കു പോകാറുള്ളത് - സുഖ വില്ലാത്ത വരെ അസുഖമില്ലാത്തവരാക്കണമെങ്കിൽ നേഴ്സുമാർ തീർച്ചയായും മരുന്നിനോടൊപ്പം സ്നേഹവും പരിചരണവും കൂടി അവർക്കു കൊടുത്തേകഴിയൂ. അതുകൊണ്ടാകും അമ്മ എപ്പോഴും സന്തോഷവതിയേ പോലെ കാണുന്നത്.
                                 ഈ കൊറോണ കാലം എല്ലാ വരേയും വല്ലാതെ അരോചക പെടുത്തുന്നു. അമ്മു ദൈവത്തോടായി എല്ലാ വരേയും പോലെ തന്നെ എത്രയും േവഗം ഈ മഹാമാരി മാറാനായി മനസ്സിൽ പ്രാർത്ഥിച്ചു. പ്രപഞ്ച ശക്തിക്കു ഈ പ്രാർത്ഥകൾ കേൾക്കാതിരിക്കാനാകില്ല. ഉറപ്പ്.
ശ്രീലക്ഷമി.
8 C എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കഥ