എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/സാന്ത്വനം

സാന്ത്വനം

കൂരിരുട്ടിൽ വെളിച്ചം പകരുന്ന ദീപനാളം ഒരു നല്ല സാന്ത്വനം.
പിടയുന്ന ഹൃദയത്തിൽ ജീവൻ പകരുന്ന സ്പന്ദനം ഒരു നല്ല സാന്ത്വനം.
തളരും മനസ്സിന്റെ ഔഷധം കരുതലിൻ സാന്ത്വനം.
സ്വാർത്ഥത ചുറ്റിപ്പിണയും മനസ്സിന്റെ ചങ്ങല പൊട്ടിച്ചെറിയുന്ന കരുതലിൻ സാന്ത്വനം.
ക്രൂരത ഒഴുകുും സിരകളെ പരിശുദ്ധമാക്കുന്ന കരുതലിൻ സാന്ത്വനം.
മാനവ മൂല്യത്തിൻ വിത്ത് പാകി ചില നേരം ഒരു ചെറു ശ്വാസമായ്
എന്നിലും നിന്നിലും മറ്റുള്ളവരിലുമാ കരുതലുണ്ടാവട്ടെ
 

സാന്ദ്ര ഡി എസ്
9ബി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത