എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൈകോർക്കാം നാളേക്കായി
കൈകോർക്കാം നാളേക്കായി
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും പരസ്പര ബന്ധിതമാണ്. പരിസ്ഥിതി ശുചിത്വത്തിലൂടെ രോഗ പ്രതിരോധം കൈവരിക്കാം. പരിസ്ഥിതി ശുചിത്വം ഓരോരുത്തരുടേയും കടമയാണ് .ഇതിലൂടെ ഒരു വ്യക്തിക്ക് മാത്രമല്ല ഒരു സമൂഹത്തെ മുഴുവനും രോഗപ്രതിരോധം എന്ന ഒരു നല്ല കാര്യത്തിലേക്ക് നയിക്കാനാകും. ജനപങ്കാളിത്തത്തോടെയു ള്ള പരിസ്ഥിതി സൗഹൃദളും സുസ് തിരവുമായ ശുചിത്വ മാലിന്യ സംസ്കരണങ്ങളിലൂടെ രോഗപ്രരോധശേഷി വർധിപ്പിക്കാൻ കഴിയും. ജീവനുള്ളവയുടെ പ്രകൃതി ദത്ത വാസസ്ഥലമാണ് പരിസ്ഥിതി. എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയോട് കടമപ്പെട്ടിരിക്കുന്നു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന ചെറിയ ഒരു മാറ്റം പോലും ഏതെങ്കിലും ഒരു ജീവജാലത്തെ ദോഷകരമായി ബാധിക്കാം. ജസംഖ്യാ വർധനവ് നമ്മുടെ പരിസ്ഥിതിയെ ഒരു പാട് മാറ്റിമറിച്ചു. ജീവജാലങ്ങൾ ക്ക് നിലനിൽക്കാൻ കഴിയാതവണ്ണം അവയെ ദോഷകരമായി ബാധിച്ചു. മനുഷ്യന്റെ ചൂഷണ മനോഭാവം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചു . ജീവജാലങ്ങളുടെ വംശനാശം, പ്രളയം, വരൾച്ച, കൊറോണ പോലുള്ള മഹാമാരി, കാട്ടുതീ, ആഗോള താപനം ഇവയെല്ലാം ഇതിന്റെ തിക്ത ഫലങ്ങളാണ്. എല്ലാം തരുന്ന പരിസ്ഥിതിയെ നാം കരുതലോടെ വിനിയോഗിക്കണം. ഒരിക്കലുംവറ്റാത്ത നിധിയാണ് പരിസ്ഥിതി. ശുചിത്വ ബോധം ഓരോ പൗരന്റെയും കട- മയാണ് .ശുചിത്വമില്ലായ്മ അവനവനെ മാത്രമല്ല സമൂഹത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. നമ്മുടെ ഭവനങ്ങളയും ചുറ്റുപാടുകളെയും ദേശത്തെയും ശുചിത്വ ത്തോടെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. എപ്പോൾ വേണമെങ്കിലും നമ്മളും പ്രകൃതിയും തമ്മിലുള്ള ലോല സന്തുലനം തകിടം മറിഞ്ഞേക്കാം. ശുചിത്വ ഭാരത മിഷൻ പോലുള്ള മാലിന്യ സംസ്കരണ പദ്ധതിയിൽ നമുക്കും കൈകോർക്കാം. രോഗാണുക്കളുടേയും മാലിന്യ കൂമ്പാര ങ്ങളുടേയും മധ്യത്തിൽ വസിക്കുന്ന നമുക്ക് അത്യാവശ്യം വേണ്ട ഒരു സംവിധാനമാണ് രോഗ പ്രതിരോധം. ശുചിത്വബോധമുള്ള ഒരു തലമുറയ്ക്ക് വ്യായാമത്തിലൂടെ യും ആഹാരത്തിലൂടെ യും ജീവിതചര്യയിലൂടെ യും രോഗപ്രതിരോധശക്തി നേടാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ ഭേതം രോഗം വരാതെ നോക്കേണ്ടതാണ് .മേൽ പറഞ്ഞ പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവുമായി ബന്ധപ്പെട്ടതാണ്. രോഗ പ്രതിരോധശേഷി ഇല്ലായെങ്കിൽ മനുഷ്യനെ കീഴ്‍പെടുത്തുന്ന സാർസ്, മേഴ്സ്, നിപ്പ, കൊറോണ പോലുള്ള ശ്വാസകോശ - രോഗങ്ങൾ ബാധിക്കുന്നു. ആന്തരാവയവങ്ങൾക്ക് രോഗമേറ്റ് മരണപ്പെടാനും സാധ്യത കൂടുതലാണ്. അടുത്ത കാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാരോഗത്തെ കരുതലോടെ നേരിട്ട് അതിജീവിച്ചവരാണ് നമ്മൾ . ആ കരുത്ത് കോവിഡ് - 19നെയും പ്രതിരോധിക്കാൻ സഹായിക്കും. പരിസ്ഥിതി ശുചിത്വത്തിലൂടെ മാത്രമേ രോഗ പ്രതിരോധം കൈ വരിക്കാനാകൂ. ശുചിത്വമില്ലായ്മ നമ്മുടെ രോഗ പ്രതിരോധ സംവി ധാ ന ത്തെ തകിടം മറിക്കും വ്യക്തികളെയു വീടുകളേയും സമൂഹത്തെയും സംസ്ഥാനത്തെയും രാജ്യത്തെയും ലോകത്തെയും വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ്- 19 നെ പ്രതിരോധിക്കാൻ ഗവൺമെന്റ് പറയുന്ന നിർദേശങ്ങളും ശുചിത്വ പ്രവർത്തനങ്ങളും നമുക്കും പാലിക്കാം. മാസ്കുകൾ, സാനിറ്ററൈസർ ,സമൂഹിക അകലം ഇവ കൃതൃമായി പാലിക്കണം. ഇനിയൊരു മഹാമാരി നമുക്ക് വേണ്ട.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |