കാലം വിതയ്ക്കും
ദുരന്തങ്ങളൊക്കെയും
അതിജീവിക്കും നാട്
എന്റെ കേരളം
പ്രളയവും,ഓഖിയും,നിപ്പയും
എല്ലാം അതിജീവിക്കും
നാട് എന്റെ കേരളം
ഇന്ന് നാമൊക്കെയും
വീണ്ടുമൊരു ദുരന്തം
തൻ വക്കിൽ എത്തി നിൽക്കേ
അനേകായിരം പേരുടെ
ജീവനെടുക്കാൻ അണഞ്ഞു
കൊറോണ വൈറസ്
എന്നോരാന്തകൻ
ദൈവത്തിൻ സ്വന്തം നാട്ടിലും
ഇന്ന് ഇതാ മരണത്തിൻ
മണിയൊച്ചമുഴങ്ങിടുന്നു
ലക്ഷക്കണക്കിന് ജീവനുകളെയും
മരണത്തിലാഴ്ത്തിയാ കോവിഡ്
മഹാമാരിയാം രോഗം
ജീവനെടുത്ത മാലോകരെ
ഇന്നിതാ നാം വേദനയോടെ
ഓർത്തിടുന്നു
ഓർക്കുക നാം നമുക്കായി
പോരാടും ആരോഗ്യ പ്രവർത്തകരെയും ,
നിയമത്തിൻ കാവലാളുകളെയും
'സ്മരണ' വേണം ആ രാവിഴപാതയിൽ
ജീവൻ വെടിഞ്ഞ സോദരങ്ങളെ
അറിയുക മനുഷ്യരെ,
ഭയമല്ല വേണ്ടത്
വേണ്ടത് കരുതലും
ജാഗ്രതയും മാത്രം
നമ്മുക്ക് ഇന്ന്
നിയമങ്ങൾ ഒക്കെ അനുസരിച്ചിടാം
പിടിച്ചുകെട്ടിടാം
നമുക്ക് ഈ കൊറോണയാം
അദൃശ്യ അന്തകനെ