മലചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചു നാം
പുഴയൊഴുകിയ വഴികളൊക്കെയും
അതിരു കല്ലുകൾ പാകി നാം
കുന്നിടിച്ചു നിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതു കൂട്ടി രമ്യ ഹർമ്യം
കൃഷിനിലങ്ങൾ നികത്തി നാം
ദാഹനീരതുമൂറ്റി വിറ്റു
നേടി കോടികളിന്നു നാം
ഭൂമി തന്നുടെ നിലവിളി
അതു കേട്ടതില്ല അന്നു നാം
പ്രകൃതി തന്നുടെ സങ്കടം
അണനിറഞൊരു നാളിൽ നാം
പകച്ചു പോയി പ്രളയമെന്നൊരു
മാരി തന്നുടെ നടുവിൽ നാം
കൈ പിടിച്ചു കയത്തിലായൊരു
ജീവിതം തിരികെ തരാൻ
ഒത്തു ചേർന്നു നമ്മൾ ഒന്നായ്
ഒരു മനസ്സായ് അന്നു നാം
ജാതി ചിന്തകൾ വർഗ്ഗ വൈരികൾ
ഒക്കെയും മറന്നു നാം
ഇനിയൊരിക്കലൊരൊത്തുചേരലി-
നൊരു ദുരന്താം കാക്കണോ ?