കുറച്ച് കാലങ്ങളായി നമ്മൾ -
പ്രകൃതി ദുരന്തങ്ങൾക്ക് നടുവിലായി.
മഴക്കാലമായാൽ വെള്ളപ്പൊക്കമായീടും.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും -
പ്രകൃതിയുടെ വികൃതികൾ പിന്നെയും
തുടരുന്നു
വയലുകൾ നികത്തിയും....
പാറകൾ പൊട്ടിച്ചും പ്രകൃതിയുടെ -
മാറ് പിളർക്കും മട്ടിൽ.
മനുഷ്യൻ സ്വന്തം സുഖ സൗകര്യത്തിനായി -
പ്രകൃതിയെ ചൂഷണം ചെയ്തു.
ഇതിനെല്ലാം പകരം ചോദിക്കാൻ
പ്രകൃതി ഒരുങ്ങിയാൽ
’ ഹേ... മനുഷ്യാ.......,. '
നീ എവിടെ പോയി ഒളിക്കും.