എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/വിഷുക്കണി
വിഷുക്കണി
14/04/2020-ഇന്ന് വിഷുവാണ്.ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ വിഷു ആഘോഷിക്കാറുള്ളത്.എന്നാൽ ഞാൻ ഇന്ന് നല്ല സങ്കടത്തിലാണ്.കോവിഡ്൧൯ എന്ന മഹാമാരി നാട്ടിൽ ആളുകളെയെല്ലാം പേടിയിലാഴ്ത്തിയിരിക്കുന്നുലോകത് ആളുകൾ മരിച്ചുപോകുന്നു.പുറത്തിറങ്ങാൻ പറ്റുന്നില്ല, പുത്തനുടുപ്പുമില്ല.പുലർച്ചക്ക് അമ്മ 'വിഷുക്കണി' ഒരുക്കി.'അമ്മ എന്റെ കണ്ണുപൊത്തി വന്ന് കണി കാണിച്ചു.ഉണ്ണിക്കണ്ണനെ ഭംഗിയായി ഒരുക്കിയിട്ടുണ്ടായിരുന്നു.ഇന്നലെ ഞാൻ കോർത്ത് വച്ച തെച്ചിമാലയാണ് കണ്ണനെ അണിയിച്ചത്.അച്ഛൻ എനിക്ക് വിഷുക്കൈനീട്ടം തന്നു.പൂത്തിരിയും മത്താപ്പും കത്തിക്കാൻ കഴിയില്ലലോ എന്നോർത്തപ്പോൾ എനിക്ക് സങ്കടം തോന്നി.അടുത്ത തവണ കത്തിക്കാമല്ലോ എന്നമ്മ പറഞ്ഞു.എത്രയോ ആളുകൾ ആശുപത്രിയിലും വീട്ടിലും വിഷമിച്ചിരിക്കുന്നകാര്യം അമ്മയെന്നെ ഓർമ്മിപ്പിച്ചു.ഈ ലോകത് എല്ലാവരും സുഖമായിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു.നല്ല ഒരു വിഷുക്കണി ആയി ഞാൻ മനസ്സിൽ സൂക്ഷിച്ചു...
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |