മനുഷ്യ ജീവിതത്തെ സ്വാധീനിച്ച കൊറോണ ....
ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് 19 സൃഷ്ടിച്ചിരിക്കുന്നത് .ലോകരാജ്യങ്ങളെ എല്ലാം ഒരേ പോലെ ബാധിക്കുന്നു .കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നമുക്ക് വേണ്ടത് ഭക്ഷണം വൈദ്യുതി ആശയവിനിമയ ഉപാധികൾ തുടങ്ങിയ മാത്രമാണ്. ലോകം ഈ നീണ്ട ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ വലിയ പ്രതിസന്ധികളാണ് കാത്തിരിക്കുന്നത് .മനുഷ്യൻ പരസ്പരം അന്യോന്യം സ്പർശിക്കാൻ പോലുംമടിച്ചു പോകുന്ന ഭയാനകമായ അവസ്ഥയിൽ കരുതൽ പാലിച്ചാൽ മാത്രമേ നമുക്ക് അതി ജീവിക്കാൻ സാധിക്കുകയുള്ളൂ .ചൈനയിലെ വുഹാനില്ല് രൂപംകൊണ്ട കൊറോണ വൈറസ് തെല്ലുംനേരം കൊണ്ടാണ് നമ്മുടെ എല്ലാം കയ്യെത്തും ദൂരത്ത് എത്തിയത് .ഇതിന് കാരണക്കാരായ കാണുന്നത് മനുഷ്യസമൂഹത്തെ ആണ് .എന്നാൽ ഇതിൻറെ പൂർണ്ണ കാരണക്കാരായി സ്വീകരിക്കേണ്ടത് ചൈനക്കാരാണ് .കൊറോണ പല മനുഷ്യരിലും പൊട്ടിമുളച്ചത് ചൈനയിൽ തന്നെയാണെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ .അതിൻറെ പ്രധാന കാരണം അവരുടെ ഭക്ഷണരീതിയാണ്. സാധാരണ ഒരു മനുഷ്യൻ മൃഗത്തെ ഭക്ഷിക്കാനായി വേട്ടയാടുന്നു "കൊന്ന പാപം തിന്നാൽ തീരും"എന്നു പറയാറില്ലേ എന്നാൽ ,വവ്വാൽ കുരങ്ങ് പാമ്പ് പാറ്റ പോലെയുള്ള പ്രത്യേകിച്ച് നിപ്പ പോലെയുള്ള വൈറസിന് കാരണമെന്ന് കണക്കാക്കപ്പെടുന്നു വവ്വാൽ പോലെയുള്ള ജീവികളെ അതും പാതി ജീവനോടെ ഭക്ഷിക്കുന്ന ശൈലിയാണ് അവരുടേത് ,ഇതിന് പ്രത്യേകിച്ച് ജീവികളെ ലഭ്യമാകുന്ന ചന്തകൾ വരെ അവിടെയുണ്ട് .അവിടുത്തെ വൃത്തിഹീനമായ പ്രവർത്തികൾ ആണ് എല്ലാത്തിനും കാരണം .ഇത്രയും നാൾ,ദൈവം ഉണ്ടെങ്കിലും വിശ്വാസമില്ലായിരുന്നു സമൂഹമായിരുന്നു കടന്നുപോയിരുന്നത് എന്നാൽ പൊറോട്ടയുടെ വരവിന് ശേഷം എല്ലാവരും കൈയെടുത്ത് വിളിക്കുന്നത് ഒരേ ദൈവത്തെ ആണ് ഇവിടെ ജാതിയുടെയോ മതത്തിൻറെ വേർതിരിവില്ല .മനുഷ്യൻ മാത്രം .മനുഷ്യനെ ആത്മീയതയിലേക്ക് എത്തിച്ചത് കൊറോണ കാരണമാണ്.പണ്ട് ഇതുപോലെ കൊറോണക്ക് സമാനമായ ഉള്ള എബോള എന്ന് പേരുള്ള വൈറസ് കടന്നുവന്നു ,തികച്ചും സമാനമായി തന്നെ .അന്ന് ആ ദൈവം പരീക്ഷിച്ചതിനേ മനസ്സിലാക്കാൻ തക്കവണ്ണം മനുഷ്യർക്ക് ബുദ്ധി ഉണ്ടായിരുന്നില്ല .ഈ മഹാമാരിയുടെ കടന്നുവരവ് കൊണ്ടെങ്കിലും മനുഷ്യൻ മനുഷ്യനായി ദൈവത്തെയും മനസ്സിലാക്കുമെന്ന് പ്രത്യാശയോടെ ............
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|