കോവിഡ് 19 നെ നമ്മുക്ക് അതിജീവിക്കാം
ലോകം തന്നെ ഭയന്നുകൊണ്ട് നിക്കുന്ന സമയമാണിത്. കോവിഡ് 19 നെ അതിജീവിക്കാൻ നമ്മുടെ രാജ്യം പരിശ്രമിക്കുകയാണ്. എന്നാൽ മികവോടെനില്ക്കുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ ആരോഗ്യപ്രവർത്തകരും ഭൂമിയുടെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നേഴ്സ്മാരും ഡോക്ടർമാരും പോലീസുകാരും നമ്മെ സുരക്ഷിതരാക്കുകയാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാതെ അലയുന്നവർക്ക് താങ്ങായി നിൽക്കുന്ന നമ്മുടെ സർക്കാർ. അവരെ നാം ബിഗ്ഗ് സലൂട്ട് കൊടുക്കണം.
പ്രളയം വന്നു നിപ്പ വന്നു അതിനെ നാം തകർത്തു അതുപോലെ തന്നെ നാം കോവിഡ് 19 യെയും തകർക്കും ഏതു പ്രതിസന്ധികൾ വന്നാലും അതിനെയെല്ലാം തരണം ചെയ്യും നാം എന്ന ബോധ്യത്തോടെ ജീവിക്കണം.
എല്ലാ രാജ്യക്കാരും നമ്മുടെ കേരളത്തെ അഭിനന്ദിക്കുകയാണ്. ലോകത്ത് ഇപ്പോൾ ചർച്ചചെയ്യുന്നത് നമ്മുടെ കേരളത്തെ കുറിച്ചാണ്. കോവിഡ് 19 നെ തകർക്കാൻ നമ്മുടെ ഇന്ത്യ ഗവൺമെന്റ് ലോക്ഡൗൺ പ്രഖ്യാപ്പിച്ചു. എന്നാൽ നിയമം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും. കേരളത്തിന് ആശ്വാസകരമായ നിമിഷങ്ങളാണ് ഇപ്പോൾ. നമ്മൾ പുറത്ത് പോകുന്നതിൻ മുൻപും വന്നതിൻ ശേഷവും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
കരുതലോടെയാണ് നമ്മുടെ ആരോഗ്യവകുപ്പ് നമ്മളെ സംരക്ഷിക്കുന്നത്.
മാതാപിതാക്കളെ സഹായിച്ചും പറമ്പിൽ ചെറിയ രീതിയിൽ കൃഷി ചെയ്തും നമ്മുക്ക് ഈ ലോക്ഡൗൺ കാലത്ത് സമയം ചെലവഴിക്കാം.
മറ്റുള്ളവരുമായി സംസർഗ്ഗം ചെയ്യുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക മാസ്ക് ധരിക്കുക തുടങ്ങിയ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിക്കുക.
സുരക്ഷിതരായി നമ്മുക്ക് ഭവനങ്ങളിൽ തന്നെ ഇരിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
-
|