എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/കുരുവിയുടെ വിലാപം

കുരുവിയുടെ വിലാപം

തേൻ കുരുവി തേൻ കുരുവി എങ്ങോട്ടാ
കുഞ്ഞേ കുഞ്ഞേ ഞാൻ തേൻ തേടി ഇറങ്ങിയതാ
തേൻ തേടി ഞാൻ ക്ഷീണിച്ചു
മലർവാടിയും മരതക കുന്നും
തേൻ കാടും അലഞ്ഞു ഞാൻ
പുഴയും കുളവും വറ്റി
മരതക കുന്നും മലർവാടിയും
തേൻ കാടും കരിഞ്ഞു പോയ്
എന്തേ എന്തേ ഈ മനുഷ്യർ
കാടും മേടും നശിപ്പിക്കുന്നു
കുഞ്ഞേ കുഞ്ഞേ നിൻ തലമുറ
മലയും കുന്നും കാടും പുഴയും
നശിപ്പിക്കാതെ സംരക്ഷിക്കണം
 ഞാൻ പോകുന്നു ദൂരേക്ക്
തേൻ തേടി ദൂരേക്ക് ദൂരേക്ക്

ലിംന പി എസ്
4 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത