ഒരുമ തൻ കരുതൽ

സ്നേഹിക്ക നാം നമ്മളെല്ലാവരെയും
 സ്നേഹമാം ഭുമിതൻ മേനിയിൽ
ഒരുമിച്ചു നേടാം ആരോഗ്യവും
 പുഞ്ചിരി തിളങ്ങുമെൻ മനസ്സിനെയും
 അതിനാൽ കരുതിടേണം നാം
 വൃത്തിയും ശുചിത്വമെല്ലാം

   ഉണൊന്നു കഴിക്കാൻ കൈ കഴുകിടേണം
വദനവും ഒരുമിച്ചു കഴികിടേണം
ദാഹ പാനീയം നാം കൂടിച്ചീടേണം
 ശുദ്ധമാം എന്ന കരുതലോടെ

ഓർമതൻ മുറകളായി ചെയ്തിടേണം
 വൃത്തിയും വെടിപ്പും തൻ മേനിയിൽ
ചൊല്ലണം നാം എല്ലാവരീലും
  ഒരുമിക്കണം നാം ഒന്നായി

തടയണം നമ്മൾ വിമുക്തമായി
സ്പർശനം പ്രീതിരോധത്താലും
നേടണം നമുക്കാ ബാല്യക്കാലം
നേടിടേണം ആരോഗ്യവും

തിളങ്ങണം ആനനം നമ്മളിലെല്ലം
ഒരുമയായ് കരങ്ങളാൽ നടന്നിടേണം

മുഹമ്മദ് സിനാൻ കെ പി
4 ബി എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത