എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ ജീവൻ

പ്രകൃതി നമ്മുടെ ജീവൻ

എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി. കാടും, മലയും, ഗുഹയും, കുളവും, പുഴയും, കായലും, മഴയും, മഴവില്ലും ഒക്കെ ചേർന്ന് എത്ര മനോഹരമാണ് പ്രകൃതി. ഭൂമിയേയും കൃഷിയെയും മനുഷ്യനെയും സ്വാഭാവികമായ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഏകമാർഗ്ഗം നാം പ്രകൃതിയെ സ്നേഹിക്കുന്നതിലൂടെ മാത്രം. പ്രകൃതിയെ കൂടുതൽ സുന്ദരമാക്കിയാൽ എങ്ങനെയിരിക്കും. അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാടുകാര്യങ്ങൾ ഉണ്ട്.

പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം. കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ചാൽ കൂടുതൽ പ്രാണവായുവും മഴയും ലഭിക്കും, ചൂടു കുറയും, ഓസോൺ പാളി സംരക്ഷണമാകും, പക്ഷികൾക്ക് കൂടുകൂട്ടാൻ ഇടം ആകും. പ്ലാസ്റ്റിക് ഉപയോഗം നമുക്ക് കുറയ്ക്കാം. കവറുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ നമുക്ക് വലിച്ചെറിയാതിരിക്കാം. ഇഴ പ്രകൃതിക്ക് ദോഷം ചെയ്യും.

മറ്റു മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കാം. നമുക്ക് വൃത്തിയുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കാം. പ്രകൃതിയെ സംരക്ഷിക്കുന്നതിന് നാം എല്ലാവരും തന്നെ മുൻകൈ എടുക്കണം. നാമെല്ലാവരും പ്രകൃതിയിലെ മരം, ചെടി, തൊടി എന്നിവ നശിപ്പിച്ച് ആണ് വലിയ വലിയ കെട്ടിടങ്ങളും വലിയ മാളുകളും നിർമ്മിക്കുന്നത് . പുഴ, തടാകം തുടങ്ങിയവയിൽ മണ്ണിട്ട് നിരത്തി അതിൽ കെട്ടിടങ്ങൾ പണിയുന്നു. മരങ്ങളെല്ലാം വെട്ടി മാറ്റുന്നു. മരം ഒരു വരം ആണ്. അതിനെ നമ്മൾ നശിപ്പിക്കരുത്. ഇല്ലെങ്കിൽ നാം ഇല്ല. മരം മൂലമാണ് നമുക്ക് വായു, മഴ എന്നിവ കിട്ടുന്നത്. മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ വരാതെ നോക്കാം. നമുക്കു വേണ്ട പച്ചക്കറികൾ നമ്മൾതന്നെ വിളയിച്ച തുടങ്ങാം. പരമാവധി ജൈവ വളം ഉപയോഗിക്കാം. വിഷം കലർന്ന പച്ചക്കറിയിൽ നിന്നും മോചനം നേടാം. നമ്മുടെ ആവശ്യങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

അടുത്തത് ജലം സംരക്ഷിക്കലാണ്. ജലസ്രോതസ്സുകൾ ശുചീകരിക്കുന്നതിൽ മുൻകൈ എടുക്കാം. നാളത്തെ തലമുറയ്ക്ക് വേണ്ടി ജലാശയങ്ങളെ നന്നായി പരിപാലിക്കാം. ജലം ഒരു തുള്ളി പോലും പാഴാക്കില്ല എന്ന് ഉറച്ച തീരുമാനം എടുക്കാം. ഒപ്പം നല്ല ശീലങ്ങളിലൂടെ നല്ല പൗരനായി വളരാം. നാടിന് വെളിച്ചവും, മാതൃകയും ആകാം. പുതിയൊരു പ്രകൃതി സൃഷ്ടിക്കാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം.

"പ്രകൃതിയാണ് നമ്മുടെ ശ്വാസം"

"പ്രകൃതിയാണ് നമ്മുടെ ആരോഗ്യം"

"പ്രകൃതിയാണ് നമ്മുടെ സമ്പത്ത് "

"പ്രകൃതിയാണ് നമ്മുടെ ജീവിതം"

ഹരിഷ്‍മ. എം
5 ബി , എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം

.....തിരികെ പോകാം.....