വെെറസ്

മനുഷ്യൻ മഹാനെന്ന് ഭവിച്ചീടും കാലത്ത്
മനുഷ്യരാശിക്കു പ്രഹരമേൽപ്പിച്ചുകൊണ്ട്
കാഴ്ചക്കും അതീതമാം
ഒരു ചെറു ജീവിതൻ ആഗമനത്താൽ
നീറുകയാണിന്ന് മനുഷ്യനും ലോകവും

തൊട്ടടുത്തുള്ളവനാരെന്ന് പോലും
അറിയാത്ത മനുഷ്യനിന്ന്
തൊട്ടടുത്തുള്ളവർ തൻ
ആത്മ ബന്ധുക്കളെന്ന് തിരിച്ചറിയുന്നു.
എന്തിനെന്നറിയാതെ മത്സരിച്ചോടിയിരുന്ന

ജനങ്ങൾക്കിന്ന്
ഓട്ടവുമില്ല മത്സരവുമില്ല
എന്നിരുന്നാലും,
മനുഷ്യന്റെ ഈ ലോക്ക്ഡൗൺ വാസം
പ്രകൃതിക്കു കനി‍ഞ്ഞൊരു

അനുഗ്രഹമായി.
ഈ മഹാമാരിയെ തുരത്താൻ,
നമ്മളാൽ കഴിയും വിധം ശുചിത്വം
പാലിച്ചീടണം.
കെെകൾ കഴുകിയും ദുഷ്ചെയ്തികൾ

മാറ്റിയും
ചെറുക്കാം നമുക്കീ മഹാമാരിയെ
ചെറുത്തു പ്രതിരോധിക്കാം
ഒറ്റക്കെട്ടായ്......



നന്ദന
6 B എം.എച്.എം.യു.പി.എസ് കിളിനക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത