എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ചില കൊറോണ ചിന്തകൾ

ചില കൊറോണ ചിന്തകൾ

അല്ല മജീദെ, താനെങ്ങോട്ട ഇത്രേം ദൃതി പിടിച്ചു പായുന്നത്.  ഒന്ന് പതുക്കെ പോടോ.  റോഡിലെങ്ങും ഒരു  ഈച്ച പോലുമില്ലെന്ന് കരുതീട്ട് എവിടെങ്കിലും തട്ടി തടഞ്ഞു വീണാൽ ഭാര്യക്ക് പണിയാവുട്ടോ.  ഇപ്പോ  ഹോസ്പിറ്റലിൽ പോലും ഡോക്ടർമാരില്ല  അറിയാവുന്നതല്ലേ നിനക്കിപ്പോഴത്തെ അവസ്ഥ.

 

അല്ല ഷംസുക്ക.. ഞാൻ മയമാലിടെ കടേൽ രണ്ട് ചിക്കൻ ഏല്പിച്ചിട്ടുണ്ടായിരുന്നു അത് വാങ്ങിക്കാൻ വേണ്ടി പോകുന്ന വഴിയാ.  ഇപ്പോ കൊറോണ കാരണം നമ്മളെ ഒക്കെ ലോക്കഡോൺ എന്നും പറഞ്ഞു വീട്ടിലിരുത്തിയിരിക്കല്ലേ സർക്കാർ.  ഇനി അത് പാലിച്ചില്ലെന്നും പറഞ്ഞു നമ്മുടെ നെഞ്ചത്തോട്ടു കയറാൻ പോലീസ്കാർക്ക് നിന്ന് കൊടുക്കണ്ടല്ലോന്ന് കരുതി പായുന്നതാ നമ്മൾ.  അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ അവരുടെ കൈടെ ചൂടറിയേണ്ടി വരും നമ്മൾ.

താനെന്ത് വർത്തമാനമാടോ ഈ പറയുന്നത്.  അവരും നമ്മളെ പോലെ പച്ചയായ മനുഷ്യർ തന്നെയല്ലേ. നമുക്ക് ഒരു കരുതലായി കരുത്തായി സ്വന്തം വീടും നാടും മറന്ന് നമ്മുടെ ഒപ്പം നിൽക്കുന്നവരുടെ മനസ്സ് നമ്മളും മനസ്സിലാക്കേണ്ട.. അവർക്ക് നമ്മളുടെ ജീവൻ രക്ഷിക്കാനൊരു ബാധ്യതയുമില്ല.  നമ്മളവരുടെ ആരുമല്ല.  എന്നിട്ടും അവരുടെ ജീവിതം മറന്നുകൊണ്ട് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന അവരെ  പ്രാർത്ഥന കൊണ്ടും മനസ്സ്‌കൊണ്ടെങ്കിലും നമുക്ക് കൂടെ നിർത്തിക്കൂടെ.   അതൊക്കെ ശരിയാ എന്റെ ഷംസുക്ക.  എന്ന് കരുതി പുറത്തിറങ്ങുന്നവരെ ഒക്കെ അടിച്ചോതുക്കി വീട്ടിലിരുത്തുക എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ എനിക്ക് പ്രയാസമാണ്..  നീ എന്തറിഞ്ഞിട്ട മജീദെ.  ഈ ലോകത്ത് ഇപ്പോൾ നടക്കുന്നതെന്താണെന്ന് നിനക്കറിയില്ലേ.. നമ്മുടെ ഈ കൊച്ചു കേരളത്തിൽ മാത്രമാണോ ഇങ്ങനെ അല്ലല്ലോ ഈ ലോകം മുഴുവൻ ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ പിടിയിലല്ലേ.. നമ്മളിപ്പോൾ കുറച്ചു ക്ഷമിക്കുന്നത് നമ്മുടെ ഭാവിജീവിതത്തിൽ സന്തോഷിക്കാനുള്ള അവസരമൊരുക്കുന്നതിന് വേണ്ടിയാണെന്ന് താൻ മനസ്സിലാക്കണം.

 

എനിക്കിപ്പോഴും അറിയില്ലിക്ക..ഈ അസുഖത്തെ പറ്റി..  എന്താണ് കൊറോണ എന്ന വൈറസിനെ പറ്റി.  ടീവി യിലും പേപ്പറിലും കൊറോണയെ പറ്റി ചർച്ചകൾ നടക്കുന്നത് കാണുമെങ്കിലും എനിക്കതിനെ പറ്റി ഒന്നും അറിയില്ലെന്നുള്ളതാണ് പരമമായ സത്യം..

സ്വന്തമായി നിലനില്പില്ലാത്തതും മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറുന്ന ജനിതക സംവിധാനത്തെ ഹൈ ജാക്ക് ചെയ്യുന്ന പിന്നീട് സ്വന്തമായി ജീനുകൾ നിർമിക്കപ്പെടുന്ന ഒരു വിഭാഗം രോഗകാരികളാണ് വൈറസുകൾ.. എന്നാൽ ഒരു കൂട്ടം കോമൺ വൈറസുകളാണ് കൊറോണ വൈറസുകൾ.. മനുഷ്യനുൾപ്പെടെ ഉള്ള സസ്തനികളെ ബാധിക്കുന്ന ഒന്നാണ് കൊറോണ വൈറസുകൾ.  ശ്വസന സംവിധാനതനത്തെ അവ തകരാറിലാക്കുന്നു.. വൈറസ് ബാധിച്ചാൽ ജലദോഷം സുഖപ്പെടുത്താനാവില്ല എന്നതാണ് അതിൽ പ്രധാനപെട്ട കാര്യം.. സാർസ്, മർസ് എന്നിങ്ങനെ ഉള്ള കുരുതര രോഗങ്ങൾക്ക് അത് കാരണമാകുകയും ചെയ്യുന്നു. മിഡില് ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻട്രോം എന്നറിയപ്പെടുന്ന മെർസാൻ ഇടിലേറ്റവും തീവ്രതയേറിയത്.  ശ്വാസകോശ  സംബന്ധമായ പ്രശ്നങ്ങൾക്കിവ കാരണമാവുന്നു.

 

സ്റ്റാർസെന്നാൽ സിവിയർ റെസ്പിറേറ്ററി അക്യൂറേറ്റ്  സിൻട്രോം.ഇവയാണ് കൊറോണ വൈറസുകളിൽ അപകടകാരിയായ മറ്റൊരു വിഭാഗം.. ശ്വാസകോശ രോഖങ്ങൾക്കൊപ്പം വൃക്ക സംബന്ധമായ രോഖങ്ങൾക്കും അവ കാരണമാകുന്നു.. ഇത് ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ദക്ഷിണ ചൈനയിലാണ്.  ഇപ്പോൾ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസാണ് നോവൽ കൊറോണ വൈറസ്. N. C. O. V.എന്ന് ഇത് അറിയപ്പെടുന്നു.  ആദ്യം മൃഗങ്ങളിൽ മാത്രമൊതുങ്ങി നിന്നിരുന്ന ഈ വൈറസ് ഇപ്പോൾ മനുഷ്യരിലേക്കും കടന്ന് പിടിച്ചിരിക്കുകയാണ്.. ചൈനയിലെ ഹുവാങ് നഗരത്തിലാണ് ഇതാദ്യം റിപ്പോർട്ട്‌  ചെയ്യപ്പെട്ടത്.  വളരെ പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ശുചിത്വമില്ലായിമയുമാണ് ഈ വൈറസ് ഉണ്ടാവാനുള്ള സാഹചര്യം ഉടലെത്തത്.  അവിടെയാണിപ്പോൾ ഏറ്റവും കൂടുതൽ രക്ഷ പ്രവർത്തനം നടക്കുന്നതും..

 

അല്ലിക്കാ.  അപ്പോ ഈ രോഖം പകരുന്നതെങ്ങനെയാണ്.. ചൈനയിൽ നിന്നെങ്ങനെയാണിത് നാട്ടിലെ കൊച്ചു കേരളത്തിലെത്തിയത്..

 

അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പര്ശനത്തിലൂടെയുമാണ് ഈ രോഖം പ്രധാനമായും പടരുന്നത്.  വിസർജ്യങ്ങളിലൂടെയും പടരാനുള്ള സാധ്യത ഇവക്ക് കൂടുതലാണ്.. മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക് പകരാൻ സാധ്യത ഏറെ.  മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പരക്കുന്നു എന്ന് ഈ അടുത്താണ് തെളിയിക്കപ്പെട്ടത്.   രണ്ട് നാല് ദിവസം നീണ്ടു നിൽക്കുന്ന പനിയും ജലദോഷവുമാണ് രോഖ ലക്ഷണങ്ങൾ.  ന്യൂമോണിയ.  തൊണ്ട വേദന, തലവേദന എന്നിവ രൂക്ഷമായ അവസ്ഥയിലേക്ക് പോയി കഴിഞ്ഞാൽ അസാധാരണമായ ക്ഷീണവും ശ്വാസതടസ്സവും ഉണ്ടായാൽ ഡോക്ടറെ കാണിച്ചു തീർച്ചയായും പരിശോധിക്കേണ്ടതാണ്.  ഈ വൈറസിന് കൃത്യമായ മരുന്നും വാക്സിനേഷനും കണ്ടെത്തിയിട്ടില്ല.  അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ പോയി ചികില്സിക്കണം.. രോഖലക്ഷണങ്ങൾ നോക്കി ഡോക്ടർ മരുന്ന് കുറിക്കുന്നതായിരിക്കും.. അതിനു നമ്മൾ എടുക്കുന്ന മുന്കരുതലുകളാണ് ലോക്‌ഡോൺ പോലെ സർക്കാർ നിർദേശിരിച്ചിരിക്കുന്നത്. അസുഗം പരകുന്നതിനെ  ഇത് തടയും.

  

ഇതിനു വേണ്ടി എന്ത് മുന്കരുതലാണ് നമ്മൾ സ്വീകരിക്കേണ്ടത്.

  

തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈകൾ  ടിസ്സു ഉപയോഗിച്ചോ  തൂവാല ഉപയോഗിക്കുക.  കൈകൾ സോപ്പൂപയോഗിച്ച കഴുകുക

 

മാംസം,  മുട്ട, എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കുക.

 

നന്നായി വെള്ളം കുടിക്കുക

 

വിശ്രമിക്കുക

 

പുക വലിക്കാതിരിക്കുക

  

സർക്കാരിന്റെ മാർഗ നിർദേശങ്ങൾ സ്വീകരിക്കുക..

 

പരിസരം വൃത്തിയായി സൂക്ഷിക്കുക..

 

ശുചിത്വവും പാലിക്കുക

 


വളരെ നന്ദി ഉണ്ടിക്കാ.. ഞാൻ അറിയാത്തതായ ഒരുപാട് കാര്യങ്ങൾ ഇതുവഴി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു.

  

ഇനി നമുക്കൊരുമിച്ചു നിൽകാം.. മനസ്സ് കൊണ്ട്  ഒറ്റകെട്ടായി  പൊരുതാം.  തുടച്ചു നീക്കാം ഈ മഹാമാരിയെ... 

ഫാത്തിമ സീനീറ
8 F എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം