എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നിലനിൽപ്പിനായി
നിലനിൽപ്പിനായി...
നമ്മുടെ ജീവനും ജീവജാലങ്ങളുടെ നിലനിൽപ്പിനും അടിസ്ഥാനമായ ഒന്നാണ് പ്രകൃതിയും , പരിസ്ഥിതിയും .മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ആത്മാഹത്യയ്ക്ക് തുല്യമാണ് . ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം .മരങ്ങൾ വച്ചു പിടിപപ്പിച്ചും ജല സ്രോതസ്സുകൾ സംരക്ഷിച്ചും ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രമായി മാറ്റരുത് അത് ജീവിതകാലം മുഴുവൻ അനുവർത്തിക്കണം . അങ്ങനെ വനങ്ങൾ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് . ജീവിതത്തിൻെറ സമസ്തവികാസത്തിനും വനസംരക്ഷണം കൂടിയേ തീരു. ഈ ബോധം ഉൾക്കൊള്ളാൻ നാം തയ്യാറാവണം .കാടിൻെറ രക്ഷ നാടിൻെറ തന്നെ രക്ഷയാണ് .പത്ത് പുത്രന്മാർ ഒരു വൃക്ഷത്തിന് സമം എന്നു പറയുമ്പോൾ വനങ്ങളുടെ പ്രാധാന്യവും സംരക്ഷണവും എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |