ഉറവിട മാലിന്യ സംസ്കരണവും പരിസര സംരക്ഷണവും
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
ശുചിത്വം ഇല്ലാതിരുന്നാൽ
പകർച്ചവ്യാധികൾ ഉണ്ടാകും. വീട്ടിലെ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കണം. കംപോസ്റ്റ് കുഴികളിൽ തന്നെ അഴുകുന്ന വസ്തുക്കൾ നിക്ഷേപിക്കുക. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ അത് ശേഖരിക്കാൻ വരുന്ന ആളുകൾക്ക് കൊടുക്കുക.
ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക. കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുക. കിണറുകളിലെ വെള്ളം ഇടയ്ക്ക് വൃത്തി ആക്കുക. മഴക്കാലത്ത് വീടിന്റെ പരിസരത്ത്
മുട്ടത്തോട്, ടയർ, ചിരട്ട, ഒഴിഞ്ഞ പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത്. ഇത് പോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|