എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/"വൈറസ് ലോകം"
"വൈറസ് ലോകം"
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി ഇരിക്കുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. കൊറോണാ വൈറസിന്റെ ഉൽഭവം ചൈനയിലെ ഉഹാൻ- നിൽ നിന്നാണ് ഉണ്ടായത്. ഈ വൈറസ് സ്പർശനത്തിലൂടെ യാണ് പകരുന്നത് അതുകൊണ്ട് മനുഷ്യർ തമ്മിൽ അകലം പാലിക്കുന്നതാണ് ഉത്തമം. കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാലകൊണ്ട് വായ പൊത്തി പിടിക്കുക. സമ്പന്നതയുടെ മടിത്തട്ടിൽ കളിക്കുന്ന രാഷ്ട്രങ്ങൾ പോലും കൊറോണ യുടെ മുന്നിൽ പകച്ചു പോയി. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം. വളരെ വിരളമായി ആണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കെൽപ്പുള്ള കൊറോണ വൈറസ് കളായിരുന്നു സാർസ്, മെൻസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. ഇതുവരെ ലോകത്ത് മരണം രണ്ട് ലക്ഷത്തോളം അടുത്തു ആദ്യം ഈ വൈറസിന്റെ തീവ്രത ചൈനയിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ ഇറ്റലിയും കഴിഞ്ഞ് അമേരിക്കയിൽ എത്തിനിൽക്കുന്നു. ഈ വൈറസ് മൂലം രാഷ്ട്രങ്ങൾ സാമ്പത്തികമായി താളംതെറ്റി. നമ്മുടെ രാജ്യത്തും രോഗികളുടെ എണ്ണം ആയിരങ്ങൾ കഴിഞ്ഞു. ഇതുവരെ മരണമടഞ്ഞത് 414. ആദ്യമരണം ഹരിയാനയിൽ ആണ് രേഖപ്പെടുത്തിയത്. കേരളത്തിലെ ആദ്യ മരണം കാസർഗോഡ് രേഖപ്പെടുത്തി. രാജ്യം ഒറ്റക്കെട്ടായി കോവിഡ് 19 ന് എതിരെ പോരാടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ത്യയെ മാതൃകയാക്കി പല രാജ്യങ്ങളും ലോക്ക്ഡൗൺ നടപ്പിലാക്കി. ലോക്‌ഡോണിനോട് സഹകരിക്കുന്ന ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പ്രകടിപ്പിക്കുകയും തുടർന്ന് കോവിട് എന്ന ഇരുട്ടിനെ അകറ്റി പ്രകാശം പരത്തുവാൻ ആയി പ്രതീകാത്മകമായി ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനിട്ട് അവരവരുടെ വീടിന്റെ ലൈറ്റണച്ച് വീടിന് മുന്നിൽ ദീപം തെളിയിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കോവിഡ്എന്ന മഹാവിപത്തിനെ നേരിടാൻ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ആതുര സേവനത്തിൽ ഏർപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും നാം നമ്മുടെ ഹൃദയം കൊണ്ട് നമിക്കുകയും അവർക്ക് ബിഗ് സല്യൂട്ട് ചെയ്യുകയും വേണം. ഇതിനോടകം തന്നെ പലസ്ഥലങ്ങളിലായി പതിനഞ്ചിൽപരം ഡോക്ടർമാർക്കും അവരുടെ ജീവൻ വെടിയേണ്ടി വന്നു. കോവിഡ് എന്ന വൈറസിനെ ഉന്മൂലനം ചെയ്യുവാനുള്ള ഉള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.വൻ രാഷ്ട്രങ്ങളായ ചൈന, ഇറ്റലി, ഇറാൻ, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മരണനിരക്ക് നമ്മളെ ഭയപ്പെടുത്തുന്നു. ഈ ഈ മഹാമാരിയെ തടയുവാനുള്ള ഏക പോംവഴി, സാമൂഹിക അകലം പാലിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും മാസ്ക് ധരിക്കുകയും ആണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |