42076
42076 | |
---|---|
വിലാസം | |
ഇടിഞ്ഞാർ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-01-2017 | 42076 |
ചരിത്രം
ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്കൂള്‍, ഇടിഞ്ഞാര്‍
തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോട് നിന്നും എട്ട് കിലോമീറ്റര്‍ അകലെ പൊന്‍മുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാര്‍ ഗവഃട്രൈബല്‍ ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂള്‍. ഈ പ്രദേശത്തു താമസിക്കുന്നവരില്‍ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവര്‍ഗക്കാരും, ഹരിജനങ്ങളുമാണ്.1950 കളില്‍ ഇടിഞ്ഞാര്‍ പ്രദേശത്ത് താമസിച്ചിരുന്ന ശ്രീ എസ് അബ്ദുല്‍ഖനി തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശ്രീ ഗോവിന്ദപ്പിള്ള സ്വാമി എന്ന ഗുരുവിനെ ക്ഷണിച്ചു വരുത്തി തന്റെ മക്കള്‍ക്കു മാത്രമായി തന്റെ കടയില്‍ ക്ലാസുകള്‍ ആരംഭിച്ചു. ശ്രീ ഗോവിന്ദപ്പിള്ള സ്വാമി പൊങ്ങന്‍ പനി വന്ന് കിടപ്പിലായപ്പോള്‍ ക്ലാസുകള്‍ മുടങ്ങാതിരിക്കുന്നതിനു വേണ്ടി ശ്രീ അബ്ദുല്‍ ഖനിയുടെ മകന്‍ ശ്രീ എ ഇല്യാസ് കുഞ്ഞ് ക്ലാസുകള്‍ നടത്തി.1957-ല്‍ വലിയ ഷെഡ്ഡ് കെട്ടി മറ്റ് കുട്ടികളെക്കൂടി ചേര്‍ത്ത് പഠിപ്പിച്ചു തുടങ്ങി. ഈയക്കോട്, ബ്രൈമൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ട് വരുന്നതിനും കൊണ്ട് പോകുന്നതിനും ഗൈഡുകളെ ചുമതലപ്പെടുത്തുകയും, രക്ഷാകര്‍ത്താക്കളില്‍ നിന്ന് പണം ശേഖരിച്ച് ഈ ഗൈഡുകള്‍ക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. ശ്രീ എ ഇല്യാസ് കുഞ്ഞും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരും ഇതിനെ ഒരു എയ് ഡഡ് സ്കൂളാക്കി ഉയര്‍ത്തുന്നതിനായി സര്‍ക്കാരിനെ സമീപിച്ചു. 1959-ല്‍ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചാത്തന്‍ മാസ്റ്റര്‍ ഇതിനെ ഒരു വെല്‍ഫെയര്‍ സ്കൂളായി തുടങ്ങുന്നതിന് ഉത്തരവ് നല്‍കി. തദവസരത്തില്‍ ശ്രീ എ ഇല്യാസ് കുഞ്ഞ് പ്രഥമ ഹെഡ്മാസ്റ്ററും, അധ്യാപകനുമായി നിയമിക്കപ്പെട്ടു.1961-ല്‍ ഇതൊരു പൂര്‍ണ ട്രൈബല്‍ എല്‍. പി. സ്കൂള്‍ ആയിത്തീര്‍ന്നു. സ്കൂള്‍ രജിസ്റ്റര്‍ പ്രകാരം ആദ്യത്തെ വിദ്യാര്‍ത്ഥി എസ് ബന്‍സണ്‍(ഇടവം കരിക്കകം, ഇടിഞ്ഞാര്‍) ആണ്. 1968-ല്‍ ശ്രീമതി കെ ആര്‍ ഗൗരിയമ്മ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 50 സെന്റ് സ്ഥലം പതിച്ചു കിട്ടി. അക്കാലത്ത് നാലാം ക്ലാസ് ജയിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് പെരിങ്ങമ്മല യു പി സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. ഈ സാഹചര്യം മനസ്സിലാക്കി 1974-ല്‍ അന്നത്തെ പ്രഥമാധ്യാപകന്‍ ശ്രീ ശ്രീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രക്ഷാകര്ത്താക്കളും നാട്ടുകാരും ഈ സ്കൂളിനെ ഒരു യു പി സ്കൂള്‍ ആയി ഉയര്‍ത്താന്‍ ശ്രമിച്ചു.1976-ല്‍ ശ്രീ ദാമോദരന്‍ നായര്‍ പ്രഥമ അധ്യാപകനായിരുന്നപ്പോള്‍ യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. 1981-82-ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ബേബി ജോണ്‍ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി പി ശോഭനകുമാരി അവര്‍കളെക്കൂടാതെ 3 സ്ഥിരം അധ്യാപകരും, 9 താല്‍ക്കാലിക അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും ഉണ്ട്. ഇപ്പോള്‍ ഇവിടെ 263 കുട്ടികള്‍ (122 ആണ്‍, 141 പെണ്‍)പഠനം നടത്തി വരുന്നു. ഇവരില്‍ 105പേര്‍ പട്ടികജാതിവിഭാഗത്തിലും, 84പേര്‍ പട്ടികവര്ഗ്ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഇവരില്‍ അധികവും ദരിദ്രകുടുംബത്തില്‍ നിന്നുള്ളവരാണു.